കേരളം

kerala

ETV Bharat / state

തിരുവനന്തപുരത്ത് 240 പേർക്ക് കൂടി കൊവിഡ് - thiruvanathapuram covid

ഇതിൽ 218 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

തിരുവനന്തപുരം  കൊവിഡ് 19  thiruvanathapuram  thiruvanathapuram covid  covid 19
തിരുവനന്തപുരം ജില്ലയിൽ 240 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Jul 25, 2020, 7:17 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് 240 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 218 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 11 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 229 പേർ രോഗമുക്തരായി. ജില്ലയിൽ രോഗമുക്തരായവരുടെ എണ്ണത്തിലെ വർധന ആശ്വാസകരമാണെങ്കിലും സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനത്തിന്‍റെ തോത് കൂടുന്നത് ആശങ്ക വർധിപ്പിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ കരകുളം ഗ്രാമപഞ്ചായത്തിലെ 4, 15, 16 വാർഡുകൾ ,ഇടവ, വെട്ടൂർ, വക്കം, കടയ്ക്കാവൂർ, കഠിനംകുളം, കോട്ടുകാൽ, കരിങ്കുളം, വർക്കല മുനിസിപ്പാലിറ്റിയിലെ തീരദേശ വാർഡുകളും ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ നിയന്ത്രണം കർശനമാക്കി. കാട്ടാക്കട കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ രണ്ട് ജീവനക്കാർക്കും ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. 1,111 പേരാണ് രോഗ നിരീക്ഷണത്തിലായത്. 314 പേരെ ആശുപത്രിയിൽ പ്രവേശിച്ചു. തിരുവന്തപുരം നഗരത്തിൽ സ്റ്റാച്ചു, കുടപ്പനക്കുന്ന്, പട്ടം, മണക്കാട് ,നേമം ,നാലാഞ്ചിറ എന്നിവിടങ്ങളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details