തലസ്ഥാനത്ത് രോഗബാധിതര്‍ കുറയുന്നത് ശുഭസൂചനയെന്ന് മുഖ്യമന്ത്രി - മുഖ്യമന്ത്രി
ജില്ലയിൽ 9176 പേരാണ് ചികിത്സയിലുള്ളത്
തിരുവനന്തപുരത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നത് ശുഭസൂചനയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജില്ലയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നത് ശുഭസൂചനയെന്ന് മുഖ്യമന്ത്രി. 838 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 909 പേർ രോഗമുക്തി നേടി. നിലവിൽ ജില്ലയിൽ 9176 പേരാണ് ചികിത്സയിലുള്ളത്. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് വ്യാഴാഴ്ച 465 പേർക്കെതിരെ നടപടിയെടുത്തതായി ജില്ല കലക്‌ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ഒമ്പത് പേർക്കെതിരെ കേസെടുത്തു. 42 പേരിൽ നിന്ന് പിഴയീടാക്കി. 414 പേരെ താക്കീത് ചെയ്ത് വിട്ടയച്ചതായും കലക്‌ടർ അറിയിച്ചു.