കേരളം

kerala

ETV Bharat / state

തിരുവനന്തപുരം നഗരസഭയില്‍ വീണ്ടും അഴിമതി ആരോപണം, ടെൻഡർ വിളിക്കാതെ എല്‍ഇഡി ലൈറ്റ് വാങ്ങിയെന്ന് ബിജെപി - കരമന അജിത്ത്

തിരുവനന്തപുരം നഗരത്തില്‍ സ്ഥാപിക്കാനുള്ള 18000 എൽ.ഇ.ഡി ലൈറ്റുകൾ വാങ്ങാൻ ടെൻഡർ വിളിക്കാതെ 63 ലക്ഷത്തിന്‍റെ ഓര്‍ഡല്‍ നല്‍കിയെന്നാണ് ബിജെപി ആരോപണം. അതേസമയം ഇടപാടിൽ അഴിമതിയില്ലെന്നാണ് മേയർ ആര്യ രാജേന്ദ്രൻ (Arya Rajendran) നൽകുന്ന വിശദീകരണം.

Thiruvananthapuram Municipality  BJP Aligation on Thiruvananthapuram Municipality  Thiruvananthapuram Municipality news  latest news Thiruvananthapuram Municipality  ബിജെപി  തിരുവനന്തപുരം നഗരസഭ  Arya Rajendran  യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ്  സിപിഎം  കരമന അജിത്ത്  ആര്യാ രാജേന്ദ്രന്‍
തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ 63 ലക്ഷത്തിന്‍റെ അഴിമതി ആരോപണവുമായി ബിജെപി

By

Published : Nov 9, 2021, 7:54 PM IST

Updated : Nov 9, 2021, 8:16 PM IST

തിരുവനന്തപുരം:തിരുവനന്തപുരം നഗരസഭയ്‌ക്കെതിതിരെ പുതിയ അഴിമതി ആരോപണവുമായി ബി.ജെ.പി (BJP) രംഗത്ത്. നഗരത്തില്‍ സ്ഥാപിക്കാനുള്ള 18000 എൽ.ഇ.ഡി (LED) ലൈറ്റുകൾ വാങ്ങാൻ ടെൻഡർ വിളിക്കാതെ വാങ്ങിയതില്‍ 63 ലക്ഷത്തിന്‍റെ നഷ്ടമുണ്ടായെന്നാണ് ബിജെപി ആരോപണം.

തിരുവനന്തപുരം നഗരസഭയില്‍ വീണ്ടും അഴിമതി ആരോപണം, ടെൻഡർ വിളിക്കാതെ എല്‍ഇഡി ലൈറ്റ് വാങ്ങിയെന്ന് ബിജെപി

അഴിമതി സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ അറിവോടെ

പൊതുമേഖല സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസിന് ഓർഡർ നൽകിയതിലാണ് അഴിമതിയാരോപണം. സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ സഹോദരന്‍ ജനറൽ മാനേജറായ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസിന് കരാർ നല്‍കിയത് സി.പി.എം സംസ്ഥാന നേതൃത്വത്തിന്‍റെ അറിവോടെയാണെന്നും ബി.ജെ.പി കൗൺസിലർ കരമന അജിത്ത് പറഞ്ഞു.

ഇന്‍വോയിസിനുള്ള കത്ത്

Also Read:കെഎസ്‌ആർടിസി ബസിന് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് അച്ഛനും മകനും ദാരുണാന്ത്യം

ടെൻഡർ വിളിക്കാതെ യുണൈറ്റഡിനു തന്നെ കരാർ നല്‍കാൻ സർക്കാർ ഉത്തരവ് ഇറക്കിയതിലും ക്രമക്കേടുണ്ടെന്ന് ബിജെപി ആരോപിക്കുന്നു. കുറഞ്ഞ തുകക്ക് കരാർ എടുക്കാൻ തയ്യാറായിരുന്ന കെൽ തങ്ങളെ ടെൻഡർ നടപടികളിൽ നിന്ന് ഒഴിവാക്കിയതിൽ അതൃപ്തി അറിയിച്ച് നഗരസഭക്ക് കത്ത് നൽകിയിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ബിജെപി അഴിമതി ആരോപിക്കുന്നത്.

ലൈറ്റുകള്‍ വാങ്ങാനുള്ള ഉത്തരവ്

സമഗ്ര അന്വേഷണം വേണമെന്നും ആവശ്യം

സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. സ്വന്തമായി എൽ.ഇ.ഡി ലൈറ്റുകൾ ഉത്പാദിപ്പിക്കാത്ത യുണൈറ്റഡ്, ക്രോംപ്റ്റൺ എന്ന കമ്പനിയുടെ ലൈറ്റുകൾ വാങ്ങി അധികവിലയുടെ സ്റ്റിക്കർ പതിപ്പിച്ചാണ് നഗരസഭയ്ക്ക് നൽകിയതെന്നാണ് ആരോപണം.

മാതൃകമ്പനിയുടെ പേരിന് മുകളില്‍ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍റസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റിക്കര്‍ പതിപ്പിച്ചിരിക്കുന്നു

നടപടികള്‍ പാലിച്ചെന്ന് മേയറുടെ അനൗദ്യോഗിക വിശദീകരണം

അതേസമയം ഇടപാടിൽ അഴിമതിയില്ലെന്നാണ് മേയർ ആര്യ രാജേന്ദ്രൻ (Arya Rajendran) അനൗദ്യോഗികമായി നൽകുന്ന വിശദീകരണം. കൗൺസിൽ തീരുമാനപ്രകാരമാണ് എൽ.ഇ.ഡി ലൈറ്റുകൾ വാങ്ങിയത്. സർക്കാർ ഉത്തരവ് അനുസരിച്ചാണ് കരാർ നൽകിയതെന്നും മേയർ വിശദീകരിച്ചു.

Last Updated : Nov 9, 2021, 8:16 PM IST

ABOUT THE AUTHOR

...view details