കേരളം

kerala

ETV Bharat / state

തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയർക്കും കൗൺസിലർമാർക്കും കൊവിഡ് - vanchiyoor babu

നഗരസഭ ഡെപ്യൂട്ടി മേയർ രാഖി രവികുമാറിനും കൗൺസിലർമാർക്കും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു

കൗൺസിലർമാർ കൊവിഡ്  തിരുവനന്തപുരം നഗരസഭാ ഡെപ്യൂട്ടി മേയർ  തിരുവനന്തപുരം നഗരസഭ  ഡെപ്യൂട്ടി മേയർക്കും കൗൺസിലർമാർക്കും കൊറോണ  തിരുവനന്തപുരം  ഡെപ്യൂട്ടി മേയർ രാഖി രവികുമാർ  വഞ്ചിയൂർ ബാബു  മേയർ കെ ശ്രീകുമാർ  deputy mayor and councilors tested covid positive  thiruvananthapuram municipal corporation deputy mayor  deputy mayor corona  vanchiyoor babu  mayor sreekumar
തിരുവനന്തപുരം നഗരസഭാ ഡെപ്യൂട്ടി മേയർക്കും കൗൺസിലർമാർക്കും കൊവിഡ്

By

Published : Oct 4, 2020, 11:31 AM IST

തിരുവനന്തപുരം:തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയർ രാഖി രവികുമാറിനും കൗൺസിലർമാർക്കും കൊവിഡ്. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വഞ്ചിയൂർ ബാബുവിന് രണ്ടാം തവണയും രോഗം സ്ഥിരീകരിച്ചു. തൈക്കാട് കൗൺസിലർ വിദ്യ, പുന്നയ്ക്കാമുകൾ കൗൺസിലർ ആർ.പി ശിവജി, പൂങ്കുളം വാർഡ് കൗൺസിലർ സി.സത്യൻ, കളിപ്പാങ്കുളം വാർഡ് കൗൺസിലർ റസിയ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. കോർപ്പറേഷനിലെ തിരക്ക് നിയന്ത്രിക്കാനാവാത്തതാണ് രോഗവ്യാപനത്തിന് വഴിയൊരുക്കുന്നതെന്നാണ് നിഗമനം. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് നിരവധി ഉദ്ഘാടന ചടങ്ങുകൾ നടക്കുകയാണ്. മിക്ക ചടങ്ങുകളിലും മേയർ കെ. ശ്രീകുമാറിനൊപ്പം ഡെപ്യൂട്ടി മേയർ പങ്കെടുക്കുകയും ചെയ്‌തു. എന്നാൽ, രോഗം സ്ഥിരീകരിച്ച ആരുമായും പ്രാഥമിക സമ്പർക്കമില്ലാത്തതിനാൽ നിരീക്ഷണത്തിൽ പോകുന്നില്ലെന്ന് മേയർ വ്യക്തമാക്കി. എല്ലാ ആഴ്‌ചയിലും പരിശോധന നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details