കേരളം

kerala

ETV Bharat / state

ഡോക്ടര്‍മാര്‍ക്ക് അടക്കം കൊവിഡ്‌; തിരുവനന്തപുരം മെഡി. കോളജ്‌ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്

മെഡി. കോളജിലെ കൂടുതല്‍ ചികിത്സ വിഭാഗങ്ങള്‍ അടയ്‌ക്കുമെന്നാണ് സൂചന.

തിരുവനന്തപുരം മെഡി. കോളജിലെ ഡോക്ടര്‍മാര്‍ക്കുള്‍പ്പെടെ കൊവിഡ്‌  ആശുപത്രി പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്  തിരുവനന്തപുരം മെഡി. കോളജ്‌  കൊവിഡ് 19  thiruvananthapuram medical college  thiruvananthapuram  medical college  തിരുവനന്തപുരം
ഡോക്ടര്‍മാര്‍ക്കുള്‍പ്പെടെ കൊവിഡ്‌; തിരുവനന്തപുരം മെഡി. കോളജ്‌ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്

By

Published : Jul 19, 2020, 2:46 PM IST

തിരുവനന്തപുരം: ഡോക്ടർമാർ ഉൾപ്പടെയുള്ളവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളജിന്‍റെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്. 18 പേര്‍ക്കാണ്‌ ഇതുവരെ മെഡിക്കല്‍ കോളജില്‍ കൊവിഡ്‌ സ്ഥിരീകരിച്ചത്. ഇതില്‍ ഏഴ്‌ പേര്‍ ഡോക്ടര്‍മാരും രണ്ട് നേഴ്‌സുമാരും ഉള്‍പ്പെടുന്നു. രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൂട്ടിരിപ്പുകാര്‍ക്ക് അടക്കം എവിടെ നിന്നാണ് രോഗം പടര്‍ന്നതെന്ന് വ്യക്തമല്ല. നാല്‍പത് ഡോക്ടര്‍മാര്‍ ക്വാറന്‍റൈനിലാണ്. ആശുപത്രിക്കുള്ളിലെ രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മെഡി. കോളജിലെ കൂടുതല്‍ ചികിത്സ വിഭാഗങ്ങള്‍ അടയ്‌ക്കുമെന്നാണ് സൂചന. അതിനിടെ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. സംസ്ഥാന സെക്രട്ടറി എ.എ. റഹീം ഉള്‍പ്പെടെ ആറ്‌ പേര്‍ നിരീക്ഷണത്തിലാണ്.

ABOUT THE AUTHOR

...view details