തിരുവനന്തപുരം മേയര്‍ കെ. ശ്രീകുമാര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു - തിരുവനന്തപുരം
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മുട്ടട, പട്ടം, വാഴോട്ടുകോണം, ചെറുവയ്ക്കൽ, തമ്പാനൂർ, വഞ്ചിയൂർ, ചെല്ലമംഗലം കൗൺസിലർമാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
തിരുവനന്തപുരം മേയര്‍ കെ. ശ്രീകുമാര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ഏഴ് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മേയര്‍ കെ. ശ്രീകുമാര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കെ. ശ്രീകുമാറിന് കൊവിഡ് പരിശോധന നടത്തിയതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മുട്ടട, പട്ടം, വാഴോട്ടുകോണം, ചെറുവയ്ക്കൽ, തമ്പാനൂർ, വഞ്ചിയൂർ, ചെല്ലമംഗലം കൗൺസിലർമാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നഗരസഭയിലെ ഒരു ശുചീകരണത്തൊഴിലാളിക്കും രോഗം സ്ഥിരീകരിച്ചിരുന്നു.