കേരളം

kerala

ETV Bharat / state

തിരുവനന്തപുരത്ത് ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമ ആത്മഹത്യ ചെയ്ത നിലയിൽ - Light and Sounds owner commits suicide in Thiruvananthapuram

കടബാധ്യത മൂലമാണ് നിര്‍മ്മല്‍ ആത്മഹത്യ ചെയ്‌തതെന്നാണ് പ്രാഥമിക നിഗമനം.

ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമ  ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമ ആത്മഹത്യ ചെയ്ത നിലയിൽ  Light and Sounds owner commits suicide  Light and Sounds owner commits suicide in Thiruvananthapuram  suicide death
തിരുവനന്തപുരത്ത് ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമ ആത്മഹത്യ ചെയ്ത നിലയിൽ

By

Published : Jul 2, 2021, 11:18 AM IST

തിരുവനന്തപുരം: ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമ ആത്മഹത്യ ചെയ്ത നിലയിൽ. തിരുവനന്തപുരം മുറിഞ്ഞ പാലം സ്വദേശി നിർമ്മൽ ചന്ദ്രൻ (53) ആണ് മരിച്ചത്. ലൈറ്റ് ആൻഡ് സൗണ്ട്സ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരളയുടെ തിരുവനന്തപുരം സിറ്റി മേഖലാ സെക്രട്ടറിയായിരുന്നു നിർമ്മൽ. കടബാധ്യത മൂലമാണ് ആത്മഹത്യ ചെയ്‌തതെന്നാണ് പ്രാഥമിക നിഗമനം.

ലൈറ്റ് ആൻഡ് സൗണ്ട്സ് മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ മിക്ക സംരംഭകരും സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് സംഘടന പ്രതിനിധികൾ പറഞ്ഞു. പലരുടെയും ബാങ്ക് വായ്‌പകൾ മുടങ്ങി. വർഷങ്ങൾ ഈ മേഖലയിൽ പ്രവർത്തിച്ചിരുന്ന നിർമ്മൽ, പ്രളയവും കൊവിഡും മൂലം പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് കുറച്ചു കാലമായി കോഴിക്കട നടത്തി വരികയായിരുന്നു.

ABOUT THE AUTHOR

...view details