തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേഖലയിൽ പ്ലാസ്റ്റിക് പൂർണമായി ഒഴിവാക്കാമെന്ന ആത്മവിശ്വാസവുമായി മേയർ കെ. ശ്രീകുമാർ. നേരത്തേ തന്നെ ഒഴിവാക്കിത്തുടങ്ങിയതിനാൽ ചെറിയ ഇടപെടൽ മാത്രമേ നിരോധനകാലത്ത് വേണ്ടിവരൂ. പ്ലാസ്റ്റിക്കിന് പകരം തുണി സഞ്ചികളും പേപ്പർ കവറുകളും വിപണിയിൽ എത്തിക്കാനുള്ള കോർപ്പറേഷന്‍റെ ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്ലാസ്റ്റിക് നിരോധനത്തിന് സജ്ജമാണെന്ന് മേയർ കെ. ശ്രീകുമാർ - പ്ലാസ്റ്റിക് നിരോധനത്തിന് സജ്ജം
പ്ലാസ്റ്റിക്കിന് പകരം തുണി സഞ്ചികളും പേപ്പർ കവറുകളും വിപണിയിൽ എത്തിക്കാനുള്ള കോർപ്പറേഷന്‍റെ ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് മേയർ അറിയിച്ചു
ശ്രീകുമാർ
പൊതിച്ചോറുകൾ ഇലയിൽ നൽകാനാണ് ഹോട്ടലുകളോട് നിർദേശിച്ചിരിക്കുന്നത്. കറികൾ പൊതിഞ്ഞു നൽകാൻ പ്ലാസ്റ്റിക്കിന് പകരം ബദല്‍ വസ്തുക്കൾ പല കമ്പനികളും കൊണ്ടുവരുന്നുണ്ട്. അവയ്ക്ക് നഗരസഭയുടെ വിദഗ്‌ധ സമിതി പരിശോധിച്ച ശേഷമേ അനുമതി നൽകൂവെന്നും മേയർ വ്യക്തമാക്കി.