കേരളം

kerala

ETV Bharat / state

തിരുവനന്തപുരത്ത്‌ ഗുണ്ടാ ആക്രമണം; ഒരാൾക്ക്‌ വെട്ടേറ്റു - Thiruvananthapuram

സംഭവത്തില്‍ പൊലീസ് കേസെടുക്കുന്നില്ലെന്ന്‌ പരാതിയുണ്ട്.

ഗുണ്ടാ ആക്രമണം  തിരുവനന്തപുരം  ഒരാൾക്ക്‌ വെട്ടേറ്റു  One person was hacked  Thiruvananthapuram  goons attack
തിരുവനന്തപുരത്ത്‌ ഗുണ്ടാ ആക്രമണം; ഒരാൾക്ക്‌ വെട്ടേറ്റു

By

Published : Sep 4, 2020, 9:34 AM IST

തിരുവനന്തപുരം: നഗരത്തില്‍ വീണ്ടും ഗുണ്ടാ ആക്രമണം. സംഭവത്തില്‍ കൊലക്കേസ്‌ ഉൾപ്പടെ നിരവധി കേസുകളില്‍ പ്രതിയായ ശരത് ലാലിന് വെട്ടേറ്റു. മെന്‍റൽ ദീപുവെന്നയാളാണ് ആക്രമണം നടത്തിയത്. രണ്ട് പേരും ഒരുമിച്ച് ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് ചേന്തിയില്‍ വച്ച് ആക്രമണമുണ്ടായത്. മെന്‍റൽ ദീപു ബാഗിൽ കരുതിയിരുന്ന വെട്ടുകത്തി എടുത്ത് വെട്ടുകയായിരുന്നു. കയ്യിൽ വെട്ടേറ്റ ശരത് ലാൽ നഗരസഭ കൗണ്‍സിലര്‍ സിനിയുടെ വീട്ടിലേക്കാണ് ഓടി കയറിയത്. സംഭവത്തില്‍ പൊലീസ് കേസെടുക്കുന്നില്ലെന്നും പരാതിയുണ്ട്. എന്നാൽ വെട്ടുകൊണ്ട ശരത് ലാലിന് പരാതി ഇല്ലാത്തതിനാലാണ് കേസ് എടുക്കാത്തത് എന്ന് കഴക്കൂട്ടം എ.സി.പി അനിൽകുമാർ പറഞ്ഞു.

തിരുവനന്തപുരത്ത്‌ ഗുണ്ടാ ആക്രമണം; ഒരാൾക്ക്‌ വെട്ടേറ്റു

ABOUT THE AUTHOR

...view details