തിരുവനന്തപുരം:വഴുതക്കാടുള്ള ഫ്ലാറ്റിൽ വിദേശവനിതയെ മരിച്ചനിലയിൽ കണ്ടെത്തി. നെതർലൻഡ് സ്വദേശിനിയായ സരോജിനി ഗോപ് കെനിനെയാണ് രാവിലെ 10 മണിയോടുകൂടി ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 48 വയസായിരുന്നു. മരണകാരണം വ്യക്തമല്ല.
തിരുവനന്തപുരത്തെ ഫ്ലാറ്റിൽ വിദേശവനിതയെ മരിച്ചനിലയിൽ കണ്ടെത്തി
നെതർലാൻഡ് സ്വദേശിനിയായ സരോജിനി ഗോപ് കെനിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തിരുവനന്തപുരത്തെ ഫ്ലാറ്റിൽ വിദേശവനിതയെ മരിച്ചനിലയിൽ കണ്ടെത്തി
ഇവരുടെ ഡ്രൈവറാണ് മൃതദേഹം ആദ്യം കണ്ടത്. സുഹൃത്തായ അഭിഭാഷകനെ വിവരം അറിയിച്ചതിനെത്തുടർന്ന് മ്യൂസിയം പൊലീസ് സ്ഥലത്തെത്തി. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്ക് ശേഷമേ മറ്റ് നടപടികൾ ആരംഭിക്കുകയുള്ളുവെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ 12 വർഷമായി ഇവർ തിരുവനന്തപുരത്ത് താമസിക്കുകയാണ്.