തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വോട്ടെടുപ്പ് നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പോളിങ് സാമഗ്രികളുമായി ബൂത്തുകളിൽ ഉദ്യോഗസ്ഥരും സജ്ജമായി. കൊവിഡ് ബാധിതരും ക്വാറന്‍റൈനിൽ ഉള്ളവരും ബൂത്തിലെത്തുമ്പോൾ ഉദ്യോഗസ്ഥർക്ക് സാനിറ്റൈസറും ധരിക്കാൻ പിപിഇ കിറ്റുകളും നൽകിയിട്ടുണ്ട്. വൈകിട്ട് അഞ്ച് മുതൽ ആറ് മണി വരെയാണ് സ്പെഷ്യൽ വോട്ടർമാർക്ക് സമയം അനുവദിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർണം - തിരുവന്തപുരത്ത് വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർണം
പോളിങ് സാമഗ്രികളുമായി ബൂത്തുകളിൽ ഉദ്യോഗസ്ഥർ സജ്ജം. ഉദ്യോഗസ്ഥർക്ക് സാനിറ്റൈസറും ധരിക്കാൻ പിപിഇ കിറ്റുകളും നൽകിയിട്ടുണ്ട്
തിരുവനന്തപുരത്ത് വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർണം
സാമൂഹിക അകലം പാലിച്ച് വോട്ടർമാർക്ക് വരിയിൽ നിൽക്കാൻ പ്രത്യേക ഇടങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരും സാമൂഹിക അകലം പാലിക്കണം. പ്രിസൈഡിങ് ഓഫീസറും മൂന്ന് പോളിങ് ഓഫീസർമാരും കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ഇത്തവണ അധികമായി അനുവദിച്ച പോളിങ് അസിസ്റ്റന്‍റും ഉൾപ്പെടുന്ന അഞ്ചംഗ സംഘമാണ് വോട്ടെടുപ്പ് നിയന്ത്രിക്കുന്നത്. വോട്ടർമാർക്ക് സാനിറ്റൈസർ നൽകലും സാമൂഹിക അകലം ഉറപ്പുവരുത്തലുമാണ് പോളിങ് അസിസ്റ്റന്‍റിന്‍റെ ചുമതല.