തലസ്ഥാനത്ത് 13 ലാർജ് ക്ലസ്റ്ററുകൾ; രോഗവ്യാപനം വർധിക്കുന്നു - thiruvananthapuram covid
192 പേർക്ക് കൂടി സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു. ഇതിൽ അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല
തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് വ്യാപനം ഗുരുതരമായി തുടരുന്നു. ഒടുവിൽ പുറത്തു വന്ന കൊവിഡ് കണക്കുകളിലും ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത് തിരുവനന്തപുരം ജില്ലയിൽ തന്നെയാണ്. രോഗബാധിതരായ 205 പേരിൽ 192ഉം സമ്പർക്കം വഴി രോഗം പിടിപ്പെട്ടവരാണ്. അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല. കേരളത്തിന് പുറത്ത് നിന്നെത്തിയത് രണ്ട് പേർക്കും രോഗമുണ്ട്. ജില്ലയിൽ ഒരു മരണവും റിപ്പോർട്ടു ചെയ്തു. പെരുമ്പഴുതൂർ സ്വദേശി ക്ലീറ്റസ് (68) ആണ് മരിച്ചത്.
ലാർജ് ക്ലസ്റ്ററുകളുടെ എണ്ണം വർധിക്കുകയാണ്. ഇതിൽ 13ഉം തിരുവനന്തപുരം ജില്ലയിലാണ്. പൂന്തുറ, പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, ബീമാപ്പള്ളി, വിഴിഞ്ഞം, അടിമലത്തുറ, പൊഴിയൂർ, പാറശാല, പെരുമാതുറ, പൂവാർ, കുളത്തൂർ, കാരോട് എന്നിവയാണ് ലാർജ് ക്ലസ്റ്ററുകൾ.