തിരുവനന്തപുരം: കൊവിഡ് നിയന്ത്രണത്തിന് ബോധവൽകരണ നടപടികളുമായി തിരുവനന്തപുരം സിറ്റി പൊലീസ്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്ക് കൊവിഡ് പ്രതിരോധ പ്രതിജ്ഞയും ബോധവല്‍കരണ സന്ദേശവും നൽകി. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാൻ പൊലീസ് നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു.
കൊവിഡ് ബോധവല്‍കരണവുമായി തിരുവനന്തപുരം സിറ്റി പൊലീസ്
നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്ക് കൊവിഡ് പ്രതിരോധ പ്രതിജ്ഞയും ബോധവല്‍കരണ സന്ദേശവും നൽകി
ഇതിനു പുറമെ മാസ്ക് ധരിക്കുന്നതിന്‍റെയും സാമൂഹിക അകലം പാലിക്കുന്നതിന്‍റെയും ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കാൻ ബോധവൽകരണ പരിപാടികൾ നടപ്പാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന പൊലീസ് ഉന്നതതല യോഗത്തിൽ തീരുമാനിച്ചിരുന്നു. അതിന്‍റെ ഭാഗമായാണ് തിരുവനന്തപുരം സിറ്റി പൊലീസിന്‍റെ നേതൃത്വത്തിൽ ബോധവൽകരണ പരിപാടി സംഘടിപ്പിക്കുന്നത്.
ചാല മാർക്കറ്റിൽ സിറ്റി പൊലീസ് കമ്മിഷണർ ബലറാം കുമാർ ഉപാധ്യായയും പാളയം മാർക്കറ്റിൽ ഡിസിപി ദിവ്യാ വി ഗോപിനാഥും പൊതുജനങ്ങൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് പ്രതിരോധത്തിന് സ്വീകരിക്കേണ്ട മുൻകരുതലുകൾ ഉൾപ്പെടുത്തിയ ബോർഡുകളും പൊലീസ് സ്ഥാപിച്ചു.