കെഎസ്ആർടിസിയുടെ വരുമാനത്തിൽ കുറവുണ്ടായിട്ടില്ല; എ.കെ ശശീന്ദ്രൻ - AK Sasheendran
സർക്കാർ വാഹനങ്ങളിൽ 'കറുത്ത കൂളിങ്ങ് സ്റ്റിക്കറുകൾ' പതിക്കുന്നതിനെതിരെ നടപടി ശക്തമാക്കും
തിരുവനന്തപുരം: ഡ്രൈവർ ക്ഷാമത്തെ തുടർന്ന് സർവ്വീസുകൾ റദ്ദാക്കിയത് കൊണ്ട് കെഎസ്ആർടിസിയുടെ വരുമാനത്തിൽ കുറവുണ്ടായിട്ടില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. ഡ്രൈവർമാരുടെ കുറവ് മൂലം ശരശരി 355 സർവ്വീസുകൾ ഒരു ദിവസം റദ്ദാക്കി. യാത്രക്കാർ കുറവുള്ളതും വരുമാനം കുറഞ്ഞതുമായ ഷെഡ്യുളുകളാണ് റദ്ദാക്കിയതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. മുല്ലക്കര രത്നാകരന്‍റെ ചോദ്യത്തിന് രേഖാമൂലമാണ് മന്ത്രിയുടെ മറുപടി. സർക്കാർ വാഹനങ്ങളിൽ 'കറുത്ത കൂളിങ്ങ് സ്റ്റിക്കറുകൾ' പതിക്കുന്നതിനെതിരെ നടപടി ശക്തമാക്കുമെന്ന് അൻവർ സാദത്തിന്‍റെ ചോദ്യത്തിന് മറുപടിയായി മന്ത്രി നിയമസഭയെ അറിയിച്ചു.