തിരുവനന്തപുരം: കഴക്കൂട്ടം ചന്തവിളയിൽ പ്രവാസിയുടെ വീട്ടിൽ പട്ടാപ്പകൽ മോഷണം. പ്രവാസിയായ ചന്തവിള ആമ്പല്ലൂർ എം.എ ഷാനവാസിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്‌ച രാവിലെ 9.30നായിരുന്നു സംഭവം.
വീട്ടിലെ പൂന്തോട്ടത്തിൽ അറ്റകുറ്റ പണികൾ ചെയ്തുകൊണ്ടിരുന്ന തൊഴിലാളി ഷെഫീക്കിന്‍റെ ഷർട്ടിലുണ്ടായിരുന്ന പണവും മറ്റ് രേഖകളുമടങ്ങുന്ന പഴ്‌സ് മോഷണം പോയി. വീടിന് മുൻവശം ആളില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വീടിന്‍റെ സിറ്റ്ഔട്ടിലുണ്ടായിരുന്ന ഷർട്ടിൽ നിന്ന് പഴ്‌സ് മോഷ്ടിച്ചത്.