തിരുവനന്തപുരം: മലയിൻകീഴിൽ യുവാക്കൾ ആറ്റിൽ മുങ്ങിമരിച്ചു. പെരുകാവ് സ്വദേശി വിഷ്ണുദേവ് (19), വലിയശാല സ്വദേശി അനന്തൻ (19) എന്നിവരാണ് മരിച്ചത്. പെരുകാവ് ശ്രീകണ്ഠൻ ശാസ്താക്ഷേത്രത്തിന് സമീപത്തെ കടവിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു.
ആറ്റിൽ കുളിക്കാനിറങ്ങിയ യുവാക്കൾ മുങ്ങി മരിച്ചു - drowned
പെരുകാവ് ശ്രീകണ്ഠൻ ശാസ്താക്ഷേത്രത്തിലെ സമീപത്തെ കടവിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു.
ആറ്റിൽ കുളിക്കാനിറങ്ങിയ യുവാക്കൾ മുങ്ങി മരിച്ചു
പത്താം ക്ലാസിൽ ഒന്നിച്ചു പഠിച്ച ഏഴ് സുഹൃത്തുക്കൾ ഒത്തുകൂടി ആഘോഷിക്കുന്നതിനിടെയാണ് ദുരന്തം. ഇന്നലെ ആറ്റിൽ കാണാതായ ഇവരുടെ മൃതദേഹങ്ങൾ ഇന്ന് കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.