കേരളം

kerala

ETV Bharat / state

ടെംപോ ട്രാവലർ കത്തി നശിച്ച നിലയില്‍

ചാത്തൻപാട് കല്ലുവെട്ടാം കുഴിയിൽ സുധീറിന്‍റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തി നശിച്ചത്.

തീപ്പിടിത്തം വാര്‍ത്ത  വാഹനം കത്തി നശിച്ചു വാര്‍ത്ത  fire news  vehicle on fire news
ടെംമ്പോ ട്രാവലർ അഗ്നിക്കിരയായി

By

Published : Jul 13, 2020, 10:28 PM IST

തിരുവനന്തപുരം: നന്നാട്ടുകാവ് ചാത്തൻപാട് അമാറുകുഴിയ്ക്ക് സമീപം വർക്ക്‌ഷോപ്പിൽ നിർത്തിയിട്ടിരുന്ന ടെംപോ ട്രാവലർ കത്തി നശിച്ച നിലയിൽ കണ്ടെത്തി. ചാത്തൻപാട് കല്ലുവെട്ടാം കുഴിയിൽ സുധീറിന്‍റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തി നശിച്ചത്.

തിങ്കളാഴ്ച രാവിലെ നാല് മണിയോടെയാണ് സംഭവം. സമീപവാസികളാണ് ടെംപോ ട്രാവലർ കത്തുന്നത് കണ്ടത്. തുടർന്ന് സുധീറിനെ വിവരമറിയിക്കുകയായിരുന്നു. പോത്തൻകോട് പൊലീസിന്‍റെയും കഴക്കൂട്ടം ഫയർഫോഴ്സിന്‍റെയും സഹായത്തോടെ തീ അണച്ചു. പോത്തൻകോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details