തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിനെ നേരിടാൻ സംസ്ഥാനം സജ്ജമായെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയായെന്നും തീരമേഖലയിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബുറെവിയെ നേരിടാന്‍ സംസ്ഥാനം സജ്ജമെന്ന് റവന്യു മന്ത്രി
കേരളത്തിലെത്തുമ്പോൾ അതിതീവ്ര ന്യൂനമർദമായി മാറും. പരമാവധി 90 കിലോമീറ്റർ വേഗതയിൽ കാറ്റടിച്ചേക്കുമെന്നും മുന്നറിയിപ്പ്.
ബുറെവിയെ നേരിടാന്‍ സംസ്ഥാനം സജ്ജമെന്ന് റവന്യു മന്ത്രി
ബുറെവി കേരളത്തിലെത്തുമ്പോൾ അതിതീവ്ര ന്യൂനമർദമായി മാറും. തെക്കൻ കേരളത്തിൽ ഇന്ന് രാത്രി മുതൽ കനത്ത മഴ ഉണ്ടാകുമെന്നും പരമാവധി 90 കിലോമീറ്റർ വേഗതയിൽ കാറ്റടിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ സംഘം തിരുവനന്തപുരം വലിയതുറയിൽ എത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ സംഘം ഇവിടെയെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.