കേരളം

kerala

ETV Bharat / state

ക്രൈം നന്ദകുമാറിനെതിരെ പി. ശ്രീരാമകൃഷ്ണൻ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ചു - മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ചു

സ്പീക്കർ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന രീതിയിൽ ക്രൈം സ്റ്റോറിയിലൂടെയും ഓൺലൈൻ മാധ്യമത്തിലൂടെ അപവാദ പ്രചരണം നടത്തിയെന്നാണ് ആരോപണം

Speaker sent a defamation notice  ക്രൈം നന്ദകുമാർ  സ്പീക്കർ  മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ചു  തിരുവനന്തപുരം
ക്രൈം നന്ദകുമാറിനെതിരെ സ്പീക്കർ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ചു

By

Published : Apr 13, 2021, 9:43 AM IST

തിരുവനന്തപുരം:ക്രൈം നന്ദകുമാറിനെതിരെ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ചു. സ്പീക്കർ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന രീതിയിൽ ക്രൈം സ്റ്റോറിയിലൂടെയും ഓൺലൈൻ മാധ്യമത്തിലൂടെ അപവാദ പ്രചരണം നടത്തിയെന്നാണ് ആരോപണം.

ഏഴുദിവസത്തിനകം ക്രൈം നന്ദകുമാർ സ്പീക്കർക്കെതിരെ അപവാദ പ്രചരണം നടത്തിയ ലേഖനവും വീഡിയോയും പിൻവലിച്ച് നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കിൽ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ പറയുന്നു

ABOUT THE AUTHOR

...view details