തിരുവനന്തപുരം: പ്രളയ സഹായം ലഭിക്കാത്തതില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇടപെട്ട് റവന്യൂ മന്ത്രി. വയനാട് മേപ്പാടിയില്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട യുവാവിന് സഹായം നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ നിയമസഭയില്‍ പറഞ്ഞു.
വയനാട്ടിലെ യുവാവിന്‍റെ ആത്മഹത്യ; ഇടപെട്ട് റവന്യൂ മന്ത്രി - e chandrasekharan
വയനാട് മേപ്പാടിയില്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട യുവാവിന് സഹായം നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ നിയമസഭയില്‍ പറഞ്ഞു.
വയനാട്ടിലെ യുവാവിന്‍റെ ആത്മഹത്യ; ഇടപെട്ട് റവന്യൂ മന്ത്രി
അടിയന്തര ദുരിതാശ്വാസ സഹായമായ 1,0,1900 രൂപ സനൽ നൽകിയ അക്കൗണ്ടിലേക്ക് കൈമാറിയിരുന്നു. ജനപ്രിയ അക്കൗണ്ടായതിനാല്‍ ആ തുക റിജക്‌ട് ആയി തിരിച്ചു വന്നു. അത്തരം അക്കൗണ്ടുകളിൽ 50,000 രൂപയിൽ കൂടുതൽ ഒരു സമയം നിക്ഷേപിക്കാൻ കഴിയില്ല. ഈ പ്രശ്നം ഉടൻ പരിഹരിക്കുമെന്നും സി.കെ ശശീന്ദ്രന്‍റെ സബ്‌മിഷന് മന്ത്രി മറുപടി നൽകി.