തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ നിയമസഭയിലെ പ്രതിപക്ഷ നിരയില്‍ വനിത അംഗങ്ങളുടെ എണ്ണം രണ്ടായി. വെട്ടേറ്റ് മരിച്ച ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍റെ ഭാര്യ കെ.കെ രമയ്ക്ക് കൂട്ടായി ഇനി പിടി തോമസിന്‍റെ ഭാര്യ ഉമ തോമസും നിയമസഭയിലുണ്ടാവും. നിയുക്ത എം.എല്‍.എ നിയമസഭയിലെത്തുമ്പോള്‍ പ്രതിപക്ഷത്തില്‍ വനിത അംഗബലം കൂടുമെന്ന് മാത്രമല്ല കോണ്‍ഗ്രസ് നിരയിലെ ഏക വനിത അംഗം എന്ന ബഹുമതിയും ഉമക്ക് സ്വന്തമാക്കാനാവും.
2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 10 വനിത സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് രംഗത്തിറക്കിയെങ്കിലും ഒരാളെ പോലും വിജയിപ്പിക്കാനായില്ല. 2019ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എ.എം.ആരിഫ് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാന്‍ വിജയിച്ചതോടെയാണ് 14-ാം കേരള നിയമസഭയില്‍ കോണ്‍ഗ്രസിന് ഒരു വനിത പ്രതിനിധി ഉണ്ടാകുന്നത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 10 വനിത സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് രംഗത്തിറക്കിയെങ്കിലും ആരെയും വിജയിപ്പിക്കാനായില്ല. വടകരയില്‍ യു.ഡി.എഫ് പിന്തുണയോടെ വിജയിച്ച കെ.കെ.രമ മാത്രമായിരുന്നു യു.ഡി.എഫ് നിരയിലെ ഏക വനിത സാന്നിധ്യം. കോണ്‍ഗ്രസിനാകട്ടെ ഒരു വനിത പ്രതിനിധിയില്ലെന്ന പ്രതിസന്ധിക്കിടെയാണ് അപ്രതീക്ഷിതമായി തൃക്കാക്കര ഉപതിരഞ്ഞെടുപ്പും അതിലൂടെ കോണ്‍ഗ്രിന്‍റെ വനിത നിയമസഭ പ്രതിനിധിയും.