പുതുതായി നിയമിതരായ കെ.പി.സി.സി സെക്രട്ടറിമാർ ഇന്ന് ചുമതലയേൽക്കും - കൊവിഡ് മാനദണ്ഡങ്ങൾ
രാവിലെ 10ന് കെ.പി.സി.സി ആസ്ഥാനത്താണ് ചടങ്ങ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ചടങ്ങ് നടക്കുക
പുതുതായി നിയമിതരായ കെ.പി.സി.സി സെക്രട്ടറിമാർ ഇന്ന് ചുമതലയേൽക്കും
തിരുവനന്തപുരം:പുതുതായി നിയമിതരായ കെ.പി.സി.സി സെക്രട്ടറിമാർ ഇന്ന് ചുമതലയേൽക്കും. രാവിലെ 10ന് കെ.പി.സി.സി ആസ്ഥാനത്താണ് ചടങ്ങ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ചടങ്ങ് നടക്കുക. കെ.പി.സി.സി. പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ പങ്കെടുക്കും. നിയമസഭ സാമാജികത്വത്തിൻ്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന ഉമ്മൻ ചാണ്ടിയെ ചടങ്ങിൽ ആദരിക്കും.