തിരുവനന്തപുരം:സംസ്ഥാനത്ത് ഏപ്രില്‍ 21 വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്‌ചയുണ്ടാവുന്ന മഴയില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിന് സാധ്യത. 24 മണിക്കൂറില്‍ 7 മുതല്‍ 11 സെന്‍റീമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ വിലയിരുത്തല്‍.
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത: ഇടിമിന്നല്‍ ജാഗ്രത - കാലാവസ്ഥ വകുപ്പ്
24 മണിക്കൂറില്‍ 7 മുതല്‍ 11 സെന്‍റിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യത.
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
മഴയ്‌ക്കൊപ്പം ഇടിമിന്നലുണ്ടാവാന്‍ സാധ്യതയുള്ളത് കൊണ്ട് തന്നെ ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെ തുറസായ സ്ഥലങ്ങളിൽ നില്‍ക്കരുതെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
also read:സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്