തിരുവനന്തപുരം: കെപിസിസി പുന;സംഘടന വേഗത്തിൽ പൂർത്തിയാക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ. ഇക്കാര്യത്തിൽ ഹൈക്കമാന്‍റ് വളരെ പെട്ടെന്ന് തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷ. പുന;സംഘടന നടക്കാത്തത് കൊണ്ട് കേരളത്തിൽ പാർട്ടി അശക്തമെന്ന് പറയാൻ സാധിക്കില്ല.
കെപിസിസി പുനസംഘടന വേഗത്തിൽ പൂർത്തിയാക്കുമെന്ന് കെ.സി വേണുഗോപാൽ - K.C Venugopal
പുനസംഘടന നടക്കാത്തത് കൊണ്ട് കേരളത്തിൽ പാർട്ടി അശക്തമെന്ന് പറയാൻ സാധിക്കില്ലെന്ന് കെ.സി വേണുഗോപാൽ.
പുനസംഘടന മാനദണ്ഡങ്ങൾ തീരുമാനിക്കേണ്ടത് അതാത് സംസ്ഥാന നേതൃത്വങ്ങളാണെന്നും വേണുഗോപാൽ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ക്യാമ്പസുകളിലെ പ്രതിഷേധങ്ങൾ ഗുണ്ടകളെയും തീവ്രവാദികളെയും ഉപയോഗിച്ച് അടിച്ചമർത്തുകയാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാരിന്‍റെയും ദേവസ്വം ബോർഡിന്‍റെയും ഇപ്പോഴത്തെ നിലപാട് സ്വാഗതാർഹമാണ്.
ഈ നിലപാട് നേരത്തെ എടുത്തിരുന്നെങ്കിൽ ഭക്തർക്കുണ്ടായ ബുദ്ധിമുട്ടും സാമ്പത്തിക നഷ്‌ടവും ഒഴിവാക്കാമായിരുന്നു. സർക്കാർ ബോർഡിന് നഷ്‌ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണെന്നും വേണുഗോപാൽ പറഞ്ഞു. ശബരിമലയിൽ ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു വേണുഗോപാൽ.