തിരുവനന്തപുരം:മഴക്കെടുതി മൂലം നിര്‍ത്തിവച്ച നിയമസഭ സമ്മേളനം പുനഃരാരംഭിച്ചു. സര്‍ക്കാര്‍ പ്രതിരോധത്തിലാകുന്ന നിരവധി വിവാദങ്ങള്‍ക്കിടെയാണ് സഭാസമ്മേളനം വീണ്ടും തുടങ്ങുന്നത്. പ്രളയ മുന്നറിയിപ്പിലെ വീഴ്‌ച, രക്ഷാപ്രവര്‍ത്തനത്തിലെ കാലതാമസം തുടങ്ങിയ വിഷയങ്ങല്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും.
ഈ വിഷയങ്ങളില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. അനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിച്ച സംഭവവും സഭയില്‍ ഉന്നയിക്കപ്പെടും. അനുപയ്‌ക്കൊമാണ് സര്‍ക്കാര്‍ നിലപാട് പ്രഖ്യാപിച്ചതെങ്കിലും ഇക്കാര്യത്തില്‍ ശിശുക്ഷേമ സമിതിക്ക് വന്ന വീഴ്‌ച സര്‍ക്കാറിനെ പ്രതിരോധത്തിലാക്കും.