തിരുവനന്തപുരം:വട്ടിയൂർക്കാവിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ഭർത്താവ് ആത്മഹത്യ ചെയ്തു. ഭാര്യ ലീലയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പൊന്നന്‍ വീടിന് സമീപത്തെ പ്ലാവില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഇരുവരും മുന്‍ പൊലീസുദ്യോഗസ്ഥരാണ്. പൊന്നന്‍ എ.എസ്.ഐയും ലീല ഹെഡ്കോണ്‍സ്റ്റബിളുമായിരുന്നു. വെള്ളിയാഴ്ച രാവിലെ തൊഴുവൻകോട് മംഗ്ല വിളയിലാണ് സംഭവം.
ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; ഇരുവരും മുൻ പൊലീസ് ഉദ്യോഗസ്ഥര്‍ - റിട്ട. പൊലീസുകാരൻ ആത്മഹത്യ ചെയ്തു
വട്ടിയൂര്‍ക്കാവ് സ്വദേശികളായ പൊന്നനും ലീലയുമാണ് മരിച്ചത്. ലീലയെ വെട്ടിക്കൊന്ന ശേഷം പൊന്നന്‍ തൂങ്ങിമരിക്കുകയായിരുന്നു. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.
ഭാര്യയെ കൊലപ്പെടുത്തി റിട്ട. പൊലീസുകാരൻ ആത്മഹത്യ ചെയ്തു
ലീലയുടെ തലയ്ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ലീല തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ചാണ് മരിച്ചത്. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ഇരുവരും രണ്ടു വീടുകളിലാണ് കഴിഞ്ഞിരുന്നത്. പൊന്നനിൽ നിന്ന് ജീവന് ഭീഷണി ഉണ്ടെന്ന് ലീല ആരോപിച്ചിരുന്നതായി അയൽവാസികൾ പറഞ്ഞു. ഇരുവരുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളജ് മോർച്ചറിയിലെക്ക് മാറ്റി.
Last Updated : Jun 12, 2020, 6:25 PM IST