തിരുവനന്തപുരം:ബൈക്കിൽ നിന്ന് തെറിച്ചുവീണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കഴക്കൂട്ടം ശാന്തിപുരം പ്രഭ കോട്ടേജിൽ ഡേവിഡിന്‍റെ ഭാര്യ റാഹേൽ (59) ആണ് മരിച്ചത്. തലക്ക് സാരമായി പരിക്കേറ്റിരുന്നു.
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു - അപകടം വാർത്ത
ശാന്തിപുരം പ്രഭ കോട്ടേജിൽ ഡേവിഡിന്‍റെ ഭാര്യ റാഹേൽ (59) ആണ് മരിച്ചത്
അപകടം
രണ്ടാഴ്‌ച മുമ്പ് കഴക്കൂട്ടം വെട്ടുറോഡിന് സമീപത്ത് വെച്ചായിരുന്നു അപകടം. മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോൾ നിയന്ത്രണംവിട്ട ബൈക്ക് മറിയുകയായിരുന്നു. അൽസാജ് ഹോട്ടലിന് പുറകുവശത്തെ റോഡിലെ ഹമ്പ് മറികടക്കുമ്പോഴായിരുന്നു അപകടം. മക്കൾ: പ്രവീൺ, പ്രഭ, ജെയ്സൺ, ഫ്രെവിൻ. സംസ്‌കാര ചടങ്ങ് വൈകുന്നേരം 4.30ന് ശാന്തിപുരം സെൻ്റ് ജോസഫ് ദേവാലയത്തിൽ നടക്കും.