തിരുവനന്തപുരം: കൊവിഡ് രോഗി പുഴുവരിച്ച സംഭവത്തിൽ ഡോക്‌ടർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ സസ്പെൻഡ് ചെയ്‌ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഡോക്ടർമാരുമായി ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ഓഫീസില്‍ ചർച്ച. രണ്ട് മണിക്കൂർ ഒ.പി. ബഹിഷ്കരിച്ചാണ് ഡോക്ടർമാർ സമരം നടത്തുന്നത്. ഇന്നത്തെ ചർച്ചയിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ നാളെ മുതൽ അനിശ്ചിത കാലത്തേക്ക് സത്യഗ്രഹ സമരം നടത്തുമെന്ന് മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ പ്രഖ്യാപിച്ചിട്ടുണ്ട്.
സമരം ചെയ്യുന്ന ഡോക്‌ടർമാരുമായി ചർച്ച നടത്തുന്നു - Thiruvananthapuram medical college
ഇന്നത്തെ ചർച്ചയിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ നാളെ മുതൽ അനിശ്ചിത കാലത്തേക്ക് സത്യഗ്രഹ സമരം നടത്തുമെന്ന് മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ പ്രഖ്യാപിച്ചിട്ടുണ്ട്.
സമരം ചെയ്യുന്ന ഡോക്ടർമാരുമായി ആരോഗ്യമന്ത്രി ചർച്ച നടത്തുന്നു
ആരോഗ്യമന്ത്രിയുടെ ഓഫീസിലാണ് ചർച്ച. കടുത്ത നടപടി ഒഴിവാക്കമെന്നാണ് സമരക്കാരുടെ ആവശ്യം. നഴ്‌സുമാരുടെ സംഘടനയായ കെജിഎൻഎയും അനിശ്ചിതകാല സത്യാഗ്രഹ സമരത്തിലാണ്. ഇന്ന് സംസ്ഥാനത്തെ മുഴുവൻ മെഡിക്കൽ കോളജിലെ ഡോക്ടർമാരും ഒ.പി ബഹിഷ്കരിച്ചിരുന്നു. ഇത് രൂക്ഷമായ പ്രതിസന്ധിയാണ് ചികിത്സാ രംഗത്ത് സൃഷ്ടിച്ചിരിക്കുന്നത്. പ്രതിസന്ധിക്ക് എത്രയും വേഗം പരിഹാരം കാണാനാണ് സർക്കാർ ശ്രമം.
Last Updated : Oct 5, 2020, 1:09 PM IST