തിരുവനന്തപുരം : പോത്തൻകോട്ടെ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു. നിയമ ലംഘനം നടത്തിയ കടകളിൽ നിന്നും 28,000 രൂപ പിഴ ഇടാക്കി. പുത്തൻതോപ്പ് സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് സൂപ്പർവൈസർ ശശിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പോത്തൻകോട് ജംങ്ഷനിലുള്ള ബെസ്റ്റ് ബേക്കറിയിലും ഗോഡൗണിലുമായി നടന്ന പരിശോധനയിൽ തീയതി കഴിഞ്ഞ് ഉപയോഗശൂന്യമായ 250 കവർ പാൽ കണ്ടെത്തി. ഇവിടെ നിന്നും പ്ലാസ്റ്റിക് കവറുകളും പിടിച്ചെടുത്തു. കീർത്തി ബേക്കറിയുടെ ബോർമയിൽ നിന്നും 25 കിലോ കേക്കും 15 കിലോ വരുന്ന ക്രീമും പഴകിയ എണ്ണയും പിടിച്ചെടുത്ത് നശിപ്പിച്ചു. പലഹാരം ഉണ്ടാക്കാനുള്ള സാധനങ്ങൾ അഴുക്കു നിറഞ്ഞ പെയിന്‍റ് ബക്കറ്റുകളിലായിരുന്നു സൂക്ഷിച്ചിരുന്നത്.
പോത്തൻകോട്ടെ ഹോട്ടലുകളിലും ബേക്കറികളിലും റെയ്‌ഡ് - ഹോട്ടലുകളിലും ബേക്കറികളിലും
പലഹാരം ഉണ്ടാക്കാനുള്ള സാധനങ്ങൾ അഴുക്കു നിറഞ്ഞ പെയിന്‍റ് ബക്കറ്റുകളിലായിരുന്നു സൂക്ഷിച്ചിരുന്നത്. കേക്കുകൾ ന്യൂസ് പേപ്പറിൽ പൊതിഞ്ഞ നിലയിലുമായിരുന്നു.
കേക്കുകൾ ന്യൂസ് പേപ്പറിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. ജീവനക്കാർ കൈയ്യുറ ഉപയോഗിച്ചിരുന്നില്ല. കുമാർ ബേക്കറിയുടെ ബോർമയും വൃത്തിഹീനമായിരുന്നു. ഇവിടെ നിന്നും നിറത്തിനും മണത്തിനും രുചിക്കുമായി ചേർക്കുന്ന രാസപദാർഥങ്ങളും കണ്ടെത്തി. 15 ഓളം കടകളിലാണ് സംഘം പരിശോധന നടത്തിയത്. ഇതു സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിനു നൽകി. തുടർ പരിശോധനകൾ ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞു. തോന്നയ്ക്കൽ, മംഗലപുരം, പുതുക്കുറുച്ചി, അണ്ടൂർക്കോണം, വേളി പിഎച്ച്സികളിലെ എച്ച് ഐമാരായ ഷിബു, അഖിലേഷ്, പ്രീത, സന്തോഷ് എന്നിവരോടൊപ്പം ജെഎച്ച്ഐമാരും സംഘത്തിലുണ്ടായിരുന്നു.