കേരളം

kerala

ETV Bharat / state

പിപിഇ കിറ്റിന് 273 രൂപ, എന്‍ 95 മാസ്‌കിന് 22 രൂപ.. വില നിശ്ചയിച്ച് സർക്കാർ - Covid treatment

കേരള അവശ്യ സാധന നിയന്ത്രണ നിയമം 1986 പ്രകാരം വില്‍ക്കാവുന്നതിന്‍റെ പരമാവധി വിലയാണ് നിശ്ചയിച്ചിരിക്കുന്നത്.

കൊവിഡ് ചികിത്സ  കൊവിഡ്-19  Covid treatment  maximum price for the items needed for Covid treatment  കൊവിഡ് കേസുകള്‍  കേരള അവശ്യ സാധന നിയന്ത്രണ നിയമം 1986  Kerala Essential Commodities Control Act 1986  Covid treatment
കൊവിഡ് ചികിത്സക്ക് ആവശ്യമായ വസ്തുക്കള്‍ക്ക് പരമാവധി വില നിശ്ചയിച്ച് സർക്കാർ

By

Published : May 14, 2021, 8:54 PM IST

തിരുവനന്തപുരം:കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചികിത്സയ്ക്കും പരിചരണത്തിനും ആവശ്യമായ വസ്തുക്കള്‍ക്ക് വില നിശ്ചയിച്ച് സര്‍ക്കാര്‍. കേരള അവശ്യ സാധന നിയന്ത്രണ നിയമം 1986 പ്രകാരം വില്‍ക്കാവുന്നതിന്‍റെ പരമാവധി വിലയാണ് നിശ്ചയിച്ചിരിക്കുന്നത്.

കൊവിഡ് ചികിത്സക്ക് ആവശ്യമായ വസ്തുക്കള്‍ക്ക് പരമാവധി വില നിശ്ചയിച്ച് സർക്കാർ

ഇതുപ്രകാരം പിപിഇ കിറ്റിന് 273 രൂപ, എന്‍ 95 മാസ്‌കിന് 22 രൂപ, ട്രിപ്പിള്‍ ലെയര്‍ മാസ്‌കിന് 3 രൂപ 90 പൈസ, ഫേസ് ഷീല്‍ഡിന് 21 രൂപ, ഡിസ്‌പോസിബിള്‍ ഏപ്രണിന് 12 രൂപ, സര്‍ജിക്കല്‍ ഗൗണിന് 65 രൂപ, പരിശോധനാ ഗ്ലൗസുകള്‍ക്ക് 5 രൂപ 75 പൈസ, ഹാന്‍ഡ് സാനിറ്റൈസര്‍ 500 മില്ലിക്ക് 192 രൂപ, 200 മില്ലിക്ക് 98 രൂപ, 100 മില്ലിക്ക് 55 രൂപ, സ്റ്റിറയില്‍ ഗ്ലൗസിന് ജോഡിക്ക് 15 രൂപ, എന്‍ആര്‍ബി മാസ്‌കിന് 80 രൂപ, ഓക്‌സിജന്‍ മാസ്‌കിന് 54 രൂപ, ഹ്യുമിഡിഫയറുള്ള ഫ്‌ളോമീറ്ററിന് 1520 രൂപ, ഫിംഗര്‍ടിപ്പ് പള്‍സ് ഓക്‌സിമീറ്ററിന് 1500 രൂപ എന്നിങ്ങനെയാണ് വില നിശ്ചയിച്ചിരിക്കുന്നത്.

കൂടുതൽ വായനക്ക്:18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് തിങ്കളാഴ്‌ച മുതൽ വാക്‌സിൻ: മുഖ്യമന്ത്രി

ABOUT THE AUTHOR

...view details