തിരുവനന്തപുരം:സംസ്ഥാനത്തെ രൂക്ഷമായ കടലാക്രമണം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പതിനഞ്ചാം കേരള നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ ആദ്യ വോക്കൗട്ട്. തിരുവനന്തപുരം പൊഴിയൂര്‍ മുതല്‍ മഞ്ചേശ്വരം വരെയുള്ള കേരളത്തിന്‍റെ തീരമേഖലകള്‍ കടലേറ്റ ദുരിതത്തിലാണെന്ന് പ്രമേയത്തിന് അവതരണാനുമതി തേടിയ പി.സി.വിഷ്ണുനാഥ് പറഞ്ഞു.
രണ്ടാം പിണറായി സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്‍റെ ആദ്യ വോക്കൗട്ട് - സ്പീക്കര്‍ എം.ബി.രാജേഷ്
ചെല്ലാനത്ത് 60 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെന്നും ദുരിതാശ്വാസ ക്യാമ്പുകളില്‍ വാക്‌സിന്‍ വേണമെന്നും വിഷ്ണുനാഥ് ആവശ്യപ്പെട്ടു
അറബിക്കടല്‍ ചുഴലിക്കാറ്റ് ബാധിത മേഖലയായി മാറിക്കഴിഞ്ഞു. താൽക്കാലിക പരിഹാരമല്ല സമഗ്രമായ പഠനം നടത്തി ശാശ്വത പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. ചെല്ലാനത്ത് 60 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെന്നും ദുരിതാശ്വാസ ക്യാമ്പുകളില്‍ വാക്‌സിന്‍ വേണമെന്നും വിഷ്ണുനാഥ് ആവശ്യപ്പെട്ടു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. കേരളത്തിന്‍റെ സൈന്യമായ മത്സ്യതൊഴിലാളികളെ അവഗണിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ:കൊല്ലം ബൈപ്പാസിലെ ടോൾ പിരിവ് തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ
കഴിഞ്ഞ അഞ്ച് കൊല്ലം തീരദേശ സംരക്ഷണത്തിന് 12000 കോടി രൂപ ചിലവഴിച്ച ശേഷം 12 രൂപ ചിലവഴിക്കാന്‍ സര്‍ക്കാരിനു കഴിയാത്തതാണ് ഇത്രയധികം നാശ നഷ്ടമുണ്ടാക്കാന്‍ കാരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ എം.ബി.രാജേഷ് അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു. സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി.