കേരളം

kerala

ETV Bharat / state

ആത്മഹത്യാ ശ്രമം: ഡബ്ബിങ് ആർട്ടിസ്റ്റ്  റൂബി ബാബുവും ഭർത്താവും മരിച്ചു

വഞ്ചിയൂർ അമ്പത്തുമുക്ക് സ്വദേശി സുനിൽ (45) എറണാകുളം സ്വദശിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ റൂബി ബാബു (28) എന്നിവരാണ് മരിച്ചത്

ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി  പാങ്ങപ്പാറയിൽ തൂങ്ങിയ നിലയിൽ ദമ്പതികൾ  അമ്പത്തുമുക്ക് സ്വദേശി സുനിൽ  എറണാകുളം സ്വദശിയായ റൂബി ബാബു  The dubbing artist and her boyfriend were found hanging in Pangappara and died
പാങ്ങപ്പാറയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഡബ്ബിങ് ആർട്ടിസ്റ്റും ആൺ സുഹൃത്തും മരിച്ചു

By

Published : May 29, 2021, 1:00 AM IST

തിരുവനന്തപുരം:തിരുവനന്തപുരം പാങ്ങപ്പാറയിലെ വാടക വീട്ടില്‍ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഡബ്ബിങ് ആർട്ടിസ്റ്റും ഭർത്താവും മരിച്ചു. വഞ്ചിയൂർ അമ്പത്തുമുക്ക് സ്വദേശി സുനിൽ (45) എറണാകുളം സ്വദശിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ റൂബി ബാബു (28) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവർ വീട് വാടകക്കെടുത്തത്‌.

Also Read: പ്രതികരണം മാന്യമായിരിക്കണം; പൃഥ്വിരാജിനെ പരോക്ഷമായി പിന്തുണച്ച് സുരേഷ് ഗോപി

രാത്രി ഏഴ് മണിയോടെ സുനിൽ ഒരു സുഹൃത്തിനെ വിളിച്ച് റൂബി തൂങ്ങി മരിച്ചെന്നും താനും ഉടനെ മരിക്കുമെന്നും വീട്ടിലെത്തണമെന്നും അറിയിക്കുകയായിരുന്നു. സുഹൃത്ത് ഉടൻ തന്നെ ശ്രീകാര്യം പൊലീസിൽ വിവരമറിയിച്ച് സ്ഥലത്തെത്തിയപ്പോൾ താഴത്തെ നിലയിൽ ഭാര്യയെയും ഒന്നാം നിലയിൽ ഭർത്താവിനെയും തൂങ്ങിയ നിലയിൽ കണ്ടെത്തി. ഇരുവരെയും ഉടൻ മെഡിക്കൽ കോളജ് ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ABOUT THE AUTHOR

...view details