തിരുവനന്തപുരം: കെ എസ് ഇ ബി സമരം ഒത്തു തീർപ്പാക്കാൻ സി പി എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ ഇന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻക്കുട്ടിയുമായി ചർച്ച നടത്തും. വൈകിട്ട് 5 മണിക്ക് പാലക്കാട് വച്ചാണ് കൂടിക്കാഴ്ച്ച. കെ എസ് ഇ ബി ഓഫിസേഴ്‌സ് അസോസിയേഷൻ പ്രസിഡണ്ട് എം ജി സുരേഷിനെയും സംസ്ഥാന ഭാരവാഹി ജാസ്മിൻ ബാനുവിനെയും ജനറൽസെക്രട്ടറി ഹരികുമാറിനെയും സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഓഫിസേഴ്‌സ് അസോസിയേഷൻ കെ എസ് ഇ ബി ചെയർമാൻ ഡോ. ബി അശോകിനെതിരെ അനിശ്ചിതകാല സമരം ആരംഭിച്ചത്.
കെ എസ് ഇ ബി സമരം: ഇടപെട്ട് സിപിഎം, മന്ത്രിമാരുടെ കൂടിക്കാഴ്ച ഇന്ന് - തിരുവനന്തപുരം:
കെ എസ് ഇ ബി സമരം ഒത്തുതീര്‍പ്പാക്കാന്‍ സി ഐ ടി യു വിന്‍റെ ആവശ്യപ്രകാരം സിപിഎം ഇടപെടുന്നു
കെ എസ് ഇ ബി സമരം ഒത്തു തീർപ്പാക്കണം
എന്നാല്‍ നടപടിയിൽ ചെയർമാൻ ഉറച്ചുനിൽക്കുകയും മന്ത്രി കെ കൃഷ്‌ണൻ പരോക്ഷമായി ചെയർമാനെ പിന്തുണയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ വിഷയം ഒത്തു തീര്‍പ്പാക്കാന്‍ വൈകിയ സാഹചര്യത്തില്‍ ചെയര്‍മാനെതിരെ നടപടി ആവശ്യപ്പെട്ട് സംഘടന സത്യാഗ്രഹവും ആരംഭിച്ചു. ഇതേ തുടര്‍ന്നാണ് വിഷയത്തിന് പരിഹാരം കാണുന്നതിന് സിപിഎം രംഗത്തിറങ്ങുന്നത്. സി ഐ ടി യുവിന്‍റെ ആവശ്യപ്രകാരമാണ് വിഷയത്തിൽ ഇടപെടുന്നതെന്ന് സി പി എം അറിയിച്ചു.
also read: കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറിക്കും സസ്പെൻഷൻ