കേരളം

kerala

ETV Bharat / state

പ്രതിപക്ഷനേതാവ് സമരം പിൻവലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് സിപിഎം

മന്ത്രി കെടി ജലീലിന് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു എന്നാരോപിച്ചാണ് ആവശ്യം

thiruvananthapuram  തിരുവനന്തപുരം  മന്ത്രി കെടി ജലീൽ  മുഖ്യമന്ത്രി
പ്രതിപക്ഷനേതാവ് സമരം പിൻവലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് സിപിഎം

By

Published : Sep 15, 2020, 5:16 PM IST

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ പ്രതിപക്ഷനേതാവ് സമരം പിൻവലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് സിപിഎം. ഖുര്‍ആന്‍റെ മറവിൽ സ്വർണം കടത്തിയത് പരിശോധിക്കണമെന്ന് ആദ്യം പറഞ്ഞത് പി കെ കുഞ്ഞാലിക്കുട്ടിയാണ്. ഇവരുടെ ആഹ്വാനപ്രകാരമാണ് നാട്ടിൽ സമരവും ജലീലിനെ അപായപ്പെടുത്തുന്നതു അടക്കമുള്ള അരാജകത്വം അരങ്ങേറുന്നതും.

മുഖ്യമന്ത്രിയേയും മന്ത്രിമാരെയും അപകീർത്തിപ്പെടുത്താൻ ദിവസവും പത്രസമ്മേളനം നടത്തുന്ന ചെന്നിത്തലയുടെ തുറന്നുപറച്ചിൽ യാഥാർത്ഥ്യങ്ങൾ വ്യക്തമാക്കുന്നതാണ്. സിപിഎമ്മിനെ എല്ലാദിവസവും കുറ്റപ്പെടുത്തുന്ന പ്രതിപക്ഷനേതാവ് കേന്ദ്രമന്ത്രി വി മുരളീധരന്‍റെ പേര് പോലും പരാമർശിക്കാത്തത് ശ്രദ്ധേയമാണ്. യുഡിഎഫും ബിജെപിയും ആസൂത്രണം ചെയ്തു നടത്തുന്ന അക്രമങ്ങളാണ് ഇപ്പോൾ സമരത്തിന്‍റെ പേരിൽ നടക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആരോപിച്ചു.

സ്വർണക്കടത്ത് കേസിൽ ശരിയായ അന്വേഷണം നടക്കാതിരിക്കാനാണ് ഇത്തരം പുതിയ ആരോപണങ്ങൾ ഓരോ ദിവസവും ഉയർത്തുന്നത്. പ്രതിപക്ഷ നേതാവ് ഇത്തരത്തിൽ ഉയർത്തിയ ഫലം ആരോപണങ്ങളും തെറ്റായിരുന്നു എന്ന് പിന്നീട് തെളിഞ്ഞതാണ്. പ്രതിപക്ഷ നേതാവിനെ പദവിക്ക് ചേരാത്ത രൂപത്തിൽ അപവാദം പ്രചരിപ്പിച്ച് കലാപത്തിന് അണികളെ ഇളക്കിവിടുന്ന തരംതാണ രീതി അവസാനിപ്പിക്കാൻ രമേശ് ചെന്നിത്തല തയ്യാറാകണം. അല്ലെങ്കിൽ ദിവസവും തിരുത്തി പറയാൻ പത്രസമ്മേളനം വിളിക്കേണ്ട ഗതികേട് ആവുകയും സ്വയം പരിഹാസ്യനാവുകയും ചെയ്യുമെന്ന് ചെന്നിത്തല ഓർക്കുന്നത് നല്ലതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

ABOUT THE AUTHOR

...view details