തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് സിപിഎം-സിപിഐ ചര്‍ച്ച ആരംഭിച്ചു. എകെജി സെന്‍ററിലാണ് യോഗം ചേർന്നിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്‌ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
മന്ത്രിസഭാ രൂപീകരണം; സിപിഎം-സിപിഐ ചർച്ച എകെജി സെന്‍ററില്‍
നിലവില്‍ നാല് മന്ത്രിസ്ഥാനവും, ഡെപ്യൂട്ടി സ്‌പീക്കര്‍, ചീഫ് വിപ്പ് എന്നീ സ്ഥാനങ്ങളുമാണ് സിപിഐയ്ക്കുള്ളത്. ഇതില്‍ ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടു നല്‍കുന്നത് സംബന്ധിച്ചാണ് ചര്‍ച്ച
നിലവില്‍ നാല് മന്ത്രിസ്ഥാനവും, ഡെപ്യൂട്ടി സ്‌പീക്കര്‍, ചീഫ് വിപ്പ് എന്നീ സ്ഥാനങ്ങളുമാണ് സിപിഐയ്ക്കുള്ളത്. ഇതില്‍ ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടു നല്‍കുന്നത് സംബന്ധിച്ചാണ് ചര്‍ച്ച നടക്കുന്നത്. സിപിഎം ഒരു മന്ത്രിസ്ഥാനവും കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കും. നിലവില്‍ എല്ലാ ഘടകക്ഷികളുമായി സിപിഎം ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. ഒറ്റ എംഎല്‍എമാരുള്ള ഘടകകക്ഷികളില്‍ കേരള കോണ്‍ഗ്രസ് ബി, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവര്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കാനാണ് സാധ്യത. ഇത് സംബന്ധിച്ചും ഇന്ന് ചര്‍ച്ച നടക്കും. 17ാം തീയതി ഇടതുമുന്നണി യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. അതിനു മുമ്പ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് മുന്നണി നേതൃത്വത്തിന്‍റെ ശ്രമം.
കൂടുതൽ വായനയ്‌ക്ക്: സി.പി.ഐ മന്ത്രിമാരെ മെയ് 17ന് പ്രഖ്യാപിക്കും