തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നും രാജ്യം ഏകാധിപതിയുടെ കൈയിലാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.
രാജ്യം ഏകാധിപതിയുടെ കൈയിലെന്ന് കെ.സി വേണുഗോപാല്‍
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്ത് എഴുതിയവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടിയില്‍ തിരുവനന്തപുരം ഡിസിസി പ്രതിഷേധിച്ചു.
ആൾക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്ത് എഴുതിയവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ഡിസിസി പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവണ്മെന്റിന്റെ എല്ലാ നെറികേടുകളെയും ന്യായീകരിച്ചില്ലെങ്കില്‍ കേസെടുക്കുമെന്ന സന്ദേശമാണ് ഇത് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടൂര്‍ ഗോപാലകൃഷ്ണനെപ്പോലെയുള്ളവര്ക്കെതിരെ കേസെടുത്തെങ്കില്‍ ഇനിയും കത്തുകള്‍ എഴുതും. ഇതിന്റെ പേരില്‍ ലക്ഷക്കണക്കിനാളുകള്ക്കെതിരെ മോദിക്ക് കേസ് രജിസ്റ്റര്‍ ചെയ്യേണ്ടി വരുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.