തിരുവനന്തപുരം :വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രണ്ടാമൂഴത്തിലെ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫിന്‍റെ തുടര്‍ഭരണം കേരള ചരിത്രത്തിലെ സമുജ്ജ്വല തുടക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദീര്‍ഘദൃഷ്ടിയോടെയുള്ള പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയുണ്ടാകും. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ കേരളത്തിന്‍റെ വികസനത്തില്‍ വന്‍ കുതിപ്പുണ്ടായി. ഓരോ വര്‍ഷവും നടപ്പാക്കിയ വാഗ്ദാനം പ്രോഗ്രസ് റിപ്പോര്‍ട്ടായി അവതരിപ്പിച്ചത് രാജ്യത്തിന് തന്നെ മാതൃകയായി. പൊതുമേഖലയെ നഷ്ടത്തില്‍ നിന്ന് മോചിപ്പിച്ച് ലാഭത്തിലേക്ക് തിരികെ കൊണ്ടുവന്നു. മുടങ്ങിക്കിടന്ന ഗെയ്ല്‍ പൈപ്പ് ലൈന്‍, ദേശീയ പാത, വൈദ്യുതി പ്രസരണ പദ്ധതികള്‍ എന്നിവ യാഥാർഥ്യമാക്കി. കിഫ്ബി, കെ.ഫോണ്‍ പോലുള്ള ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നോട്ടുപോയി.
തുടര്‍ഭരണം കേരള ചരിത്രത്തിലെ സമുജ്ജ്വല തുടക്കമെന്ന് പിണറായി വിജയൻ
ഓരോ വര്‍ഷവും നടപ്പാക്കിയ വാഗ്ദാനം പ്രോഗ്രസ് റിപ്പോര്‍ട്ടായി അവതരിപ്പിച്ചത് രാജ്യത്തിന് തന്നെ മാതൃകയായി.
ALSO READ:പുതിയ മന്ത്രിമാർക്ക് സെക്രട്ടേറിയറ്റിൽ ഓഫീസ് അനുവദിച്ച് ഉത്തരവ്
പിന്നീട് കൊവിഡ് വ്യാപനം ഉണ്ടായി. ഇത് പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാണ് മുന്നോട്ടുകൊണ്ടുപോകുന്നത്. ലോക്ക് ഡൗണിൽ ജനജീവിതം താളം തെറ്റിയപ്പോള്‍ അത് മറികടക്കാനുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുന്ന പദ്ധതികള്‍ കേരളം ആദ്യം നടപ്പാക്കി. 20,000 കോടിയുടെ പാക്കേജ് നടപ്പാക്കി. നാട്ടിലെ ഉത്പാദന മേഖല ശക്തിപ്പെടുത്തി തൊഴിലില്ലായ്മ പരിഹരിക്കാനായി. പ്രകടന പത്രികയിലെ വാഗ്ദാനങ്ങളില്‍ 600 ല്‍ 580 ഉം നേടിയത് പ്രതിസന്ധികള്‍ മറികടന്നാണ്. ഈ നേട്ടങ്ങളെ തമസ്‌കരിക്കാന്‍ പല ശ്രമങ്ങളും നടന്നു. അര്‍ഥശൂന്യമായ വിവാദങ്ങളിലല്ല, വികസനത്തിലാണ് ജനത്തിന് താൽപര്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.