തിരുവനന്തപുരം :തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ചത് ഹൃദയാഘാതത്തെ തുടർന്നെന്ന് പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ടിന്‍മേല്‍ പ്രാഥമിക വിലയിരുത്തൽ. അതേസമയം ഹൃദയാഘാതത്തിൻ്റെ കാരണം അറിയാന്‍ പതോളജിക്കൽ പരിശോധനാഫലം വരേണ്ടതുണ്ട്. മൃതദേഹത്തിൽ കാര്യമായ മുറിവുകളില്ലെന്നാണ് പ്രാഥമിക നിഗമനം.
സംഭവം ക്രൈംബ്രാഞ്ച് അസിസ്റ്റൻ്റ് കമ്മിഷണർ ബി അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം ഇന്നുമുതൽ അന്വേഷിക്കും. ദമ്പതികൾക്ക് നേരെ സദാചാര ഗുണ്ടായിസം നടത്തിയതിന് ഞായറാഴ്ച വൈകിട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത സംഘത്തിൽപ്പെട്ട നെല്ലിയോട് സ്വദേശി സുരേഷ് ആണ് കസ്റ്റഡിയിലിരിക്കെ മരിച്ചത്.