തിരുവനന്തപുരം: കൊവിഡ് ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ചതോടെ തിരുവനന്തപുരം നഗരത്തിൽ കർശന നിയന്ത്രണങ്ങൾ തുടരുന്നു. ഇളവ് അനുവദിച്ച ആദ്യ ദിവസം നഗരത്തിൽ വൻ ഗതാഗത തിരക്ക് അനുഭവപ്പെട്ടിരുന്നു. നഗരത്തിലേക്ക് എത്തുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായി. ഇതോടെ നഗരത്തിലേക്കുള്ള പ്രവേശനകവാടം മുഴുവൻ പൊലീസ് അടച്ചു. നഗരത്തിലേക്ക് പ്രവേശനം ആറ് സ്ഥലങ്ങളിലൂടെ മാത്രമാക്കി. ഇവിടെ പരിശോധനയും കർശനമാക്കി. അത്യാവശ്യക്കാരെ മാത്രമാണ് നഗരത്തിലേക്ക് കടത്തിവിടുന്നത്. ഓരോ പ്രവേശന കവാടത്തിലും വാഹനങ്ങളുടെ വലിയ നിര തന്നെ രൂപപ്പെട്ടു.
കനത്ത ജാഗ്രതയില്‍ തലസ്ഥാന നഗരി - hotspot
കൊവിഡ് ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ചതോടെ തിരുവനന്തപുരം നഗരത്തിൽ കർശന നിയന്ത്രണങ്ങൾ തുടരുന്നു. നഗരത്തിലേക്ക് എത്തുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. നഗരത്തിലേക്കുള്ള പ്രവേശനകവാടം മുഴുവൻ പോലീസ് അടച്ചു.നഗരത്തിലേക്ക് പ്രവേശനം ആറ് സ്ഥലങ്ങളിലൂടെ മാത്രം
അനാവശ്യമായി നിരത്തിലിറങ്ങുന്നവർക്കെതിരെ കേസെടുക്കുകയും പ്രവേശന കവാടത്തിൽ നിന്ന് തന്നെ തിരിച്ചയക്കുകയുമാണ് പൊലീസ് ചെയ്യുന്നത്. തിരുവനന്തപുരം നഗരസഭാ പരിസരത്തെ കടകൾക്കും നിയന്ത്രണങ്ങൾ ഏർപെടുത്തി 5 മണി വരെ മാത്രമാണ് കടകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുവാദം. തിരുവനന്തപുരം ജില്ലയിൽ മൂന്ന് ഹോട്ട്സ്പോട്ടുകൾ ആണ് ഉള്ളത്. തിരുവനന്തപുരം നഗരസഭ കൂടാതെ വർക്കല മുനിസിപ്പാലിറ്റിയും മലയിൻകീഴ് പഞ്ചായത്തുമാണ് ഹോട്ട്സ്പോട്ടുകൾ . ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ഹോട്ട്സ്പോട്ടുകളിൽ നിയന്ത്രണ ഇളവുകളെ കുറിച്ച് ചർച്ച ചെയ്യും.