തിരുവനന്തപുരം: വിഴിഞ്ഞം അടിമലത്തുറയില്‍ മൂന്ന് വിദ്യാർഥികളെ കടലിൽ കാണാതായി. വെള്ളിയാഴ്‌ച്ച രാത്രി ഏഴ് മണിയോടെയാണ് വിദ്യാർഥികളെ കാണാതായത്. തുടർന്ന് മത്സ്യത്തൊഴിലാളികൾ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം പോലീസിന് പുറമേ കോസ്റ്റ് ഗാർഡും പ്രദേശവാസികളും ചേർന്ന് നടത്തിയ തെരച്ചിലില്‍ ഉച്ചക്കട കിടാരക്കുഴി സ്വദേശിനി നിഷയുടെ (21) മൃതദേഹം കണ്ടെത്തി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വിഴിഞ്ഞത്ത് വിദ്യാർഥികളെ കടലില്‍ കാണാതായി; ഒരാളുടെ മൃതദേഹം കണ്ടെത്തി - ശരണ്യ
ഉച്ചക്കട കിടാരക്കുഴി സ്വദേശി നിഷ(21)യാണ് മരിച്ചത്. കാണാതായ കോട്ടുകാൽ സ്വദേശികളായ ശരണ്യ (19), ഷാരോഷമ്മി(18) എന്നിവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു.
കടലിൽ കാണാതായ മൂന്ന് വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
നിഷയോടൊപ്പം കാണാതായ കോട്ടുകാൽ സ്വദേശിനികളായ ശരണ്യ (19) ഷാരോഷമ്മി(18) എന്നിവർക്ക് വേണ്ടിയുള്ള തുടരുകയാണ്. വെള്ളിയാഴ്‌ച രാത്രി ഏഴ് മണിയോടുകൂടി വിഴിഞ്ഞം അടിമലത്തുറ ഭാഗത്ത് നിന്നാണ് ഇവരെ കാണാതായത്. മരിയഗിരിയിലെ ഒരു സ്വകാര്യ കോളജിലെ ബിബിഐ വിദ്യാർഥികളാണ് നിഷയും ശരണ്യയും. പുന്നംകുളം സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് കാണാതായ ഷാരോ ഷമ്മി. ഇവർ സഞ്ചരിച്ചിരുന്നതെന്ന് കരുതുന്ന ഇരുചക്ര വാഹനവും ചെരുപ്പും പൊലീസ് കണ്ടെത്തി.
Last Updated : Mar 14, 2020, 8:07 AM IST