തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിച്ച വിജയ യാത്ര ഇന്ന് സമാപിക്കും. വൈകീട്ട് അഞ്ച് മണിക്ക് ശംഖുമുഖം കടപ്പുറത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇന്ന് ഔദ്യോഗികമായി വിജയ യാത്രയിൽ തുടക്കമാകും. യാത്ര വിജയമായിരുന്നുവെന്ന് ഇന്നലെ ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗം വിലയിരുത്തിയുന്നു.
ബിജെപിയുടെ വിജയയാത്ര ഇന്ന് സമാപിക്കും - 'vijaya yathra' latest news
വൈകീട്ട് അഞ്ച് മണിക്ക് ശംഖുമുഖം കടപ്പുറത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
ബിജെപി വിജയയാത്ര ഇന്ന് സമാപിക്കും
സമാപന സമ്മേളനത്തിൽ പങ്കെടുക്കാനായി ഇന്ന് പുലർച്ചെ ഒരു മണിയോടെ അമിത് ഷാ തിരുവനന്തപുരത്ത് എത്തി. തുടർന്ന് ഏഴ് മണിയോടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കന്യാകുമാരിയിലേക്ക് പോയി. വൈകീട്ട് തിരിച്ചെത്തുന്ന അമിത് ഷാ ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിലും വിജയ യാത്രയുടെ സമാപന സമ്മേളനത്തിലും പങ്കെടുക്കും.