തിരുവനന്തപുരം:ബി.ജെ.പി സംസ്ഥാന ഘടകത്തിലെ സംഘടനാ തെരഞ്ഞെടുപ്പ് ആരംഭിച്ചു. ബൂത്ത്തല ഭാരവാഹി തിരഞ്ഞെടുപ്പുകളാണ് ആദ്യ ഘട്ടത്തില്‍ നടക്കുക. ആര്‍.എസ്.എസിന്‍റെ കര്‍ശന നിയന്ത്രണത്തിലാണ് ഇത്തവണ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍.
ഈ മാസം മുപ്പതിനകം തന്നെ ബൂത്ത്‌തല തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ഒക്‌ടോബര്‍ പതിനൊന്നു മുതല്‍ മുപ്പതു വരെ മണ്ഡലങ്ങളിലും നവംബര്‍ പതിനൊന്നു മുതല്‍ മുപ്പതുവരെ ജില്ലാതലത്തിലും തെരഞ്ഞെടുപ്പ് നടത്താനാണ് പാര്‍ട്ടി തീരുമാനം. ഡിസംബറില്‍ തന്നെ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനാുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഡിസംബര്‍ പതിനഞ്ചോടെ പുതിയ സംസ്ഥാ ഭാരവാഹികളെ കണ്ടെത്തണമെന്നാണ് സംസ്ഥാന ഘടകത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. സംസ്ഥാന ഘടകത്തിനുള്ളില്‍ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമാണ്. തര്‍ക്കങ്ങള്‍ ഒഴിവാക്കണമെന്ന് സംസ്ഥാനഘടകത്തിന് കേന്ദഘടകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ നിര്‍ദേശങ്ങളൊക്കെയുണ്ടെങ്കിലും അധ്യക്ഷ പദവി സ്വന്തമാക്കാന്‍ ഗ്രൂപ്പുകള്‍ ചരടുവലികള്‍ തുടങ്ങിക്കഴിഞ്ഞു.