പണിമുടക്ക് ദിവസം പ്രവർത്തിച്ച ബാങ്ക് ആക്രമിച്ച കേസ് നാളെ കോടതിയിൽ - എസ്.ബി.ഐ മെയിൻ ട്രെഷറി ശാഖ
എസ്.ബി.ഐ മെയിൻ ട്രെഷറി ശാഖയിലെ മൊബൈൽ ഫോൺ, ലാൻഡ് ഫോൺ, മാനേജരുടെ ക്യാബിൻ എന്നിവ ആക്രമിച്ചതിൽ ബാങ്കിന് 1,33,000 രൂപയുടെ നാശനഷ്‌ടം വന്നു എന്നാണ് കേസ്.
പണിമുടക്ക് ദിവസം പ്രവർത്തിച്ച ബാങ്ക് ആക്രമിച്ച കേസ് നാളെ കോടതിയിൽ
തിരുവനന്തപുരം:ദേശിയ പണിമുടക്ക് ദിവസം പ്രവർത്തിച്ച എസ്.ബി.ഐ ബാങ്ക് ആക്രമിച്ച കേസ് നാളെ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതി പരിഗണിക്കും. 2019 ജനുവരി ഒൻപതിന് ഇടതു സംഘടനകൾ നടത്തിയ പണിമുടക്കിലാണ് ആക്രമണം ഉണ്ടായത്. എസ്.ബി.ഐ മെയിൻ ട്രെഷറി ശാഖയിലെ മൊബൈൽ ഫോൺ, ലാൻഡ് ഫോൺ, മാനേജരുടെ ക്യാബിൻ എന്നിവ ആക്രമിച്ചതിൽ ബാങ്കിന് 1,33,000 രൂപയുടെ നാശനഷ്‌ടം വന്നു എന്നാണ് കേസ്.