തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയിൽ നാഷണൽ ടെക്സ്റ്റൈൽ കോർപ്പറേഷന് കീഴിലുള്ള സംസ്ഥാനത്തെ മില്ലുകൾ അടച്ചു പൂട്ടാനൊരുങ്ങുന്നു. എൻ.ടി.സിയുടെ കീഴിൽ നാല് മില്ലുകളാണ് കേരളത്തിൽ ഉള്ളത്. ഒരെണ്ണം മാഹിയിലും പ്രവർത്തിക്കുന്നു.
കോടികളുടെ നഷ്‌ടം; ടെക്സ്റ്റൈൽ മില്ലുകൾ പൂട്ടുന്നു - textile mill covid crisis
ലോക്ക് ഡൗണിന് മുൻപ് 100 ശതമാനം പ്രവർത്തനക്ഷമമായിരുന്നു മില്ലുകൾ. മികച്ച ഗുണമേന്മയുള്ള ഐ.എസ്.ഒ സർട്ടിഫൈഡ് നൂലുകളാണ് ഉൽപാദിപ്പിച്ചിരുന്നത്. എന്നാൽ ലോക്ക് ഡൗണിന് ശേഷം 25 കോടി രൂപയോളം വിലവരുന്ന നൂലുകൾ ഇപ്പോൾ കെട്ടിക്കിടക്കുകയാണ്.
പൊതുമേഖല സ്ഥാപനമായ തിരുവനന്തപുരം വിജയമോഹിനി മില്ലിൽ 225 സ്ഥിരം ജീവനക്കാരും 180 കരാർ തൊഴിലാളികളുമാണുള്ളത്. മാസം 2.5 ലക്ഷം കിലോ നൂലാണ് ഉൽപാദിപ്പിച്ചിരുന്നത്. വിപണനം കുറഞ്ഞതോടെ ഉൽപാദനം 50% ആയി കുറഞ്ഞു. കഴിഞ്ഞ അഞ്ച് മാസമായി തൊഴിൽ നഷ്‌ടപ്പെട്ട മില്ലിലെ ജീവനക്കാർ ദുരിതത്തിലാണ്.
വിജയമോഹിനി മിൽസിന് പുറമേ തൃശൂരിലെ കേരള ലക്ഷ്‌മി മിൽസ്, അളഗപ്പ ടെക്സ്റ്റൈൽസ് തുടങ്ങിയവയും സിഎസ് ആൻ്റ് ഡബ്ല്യൂ മിൽസ് മാഹി, കണ്ണൂർ സ്‌പിന്നിങ് മിൽ തുടങ്ങിയവയാണ് അഞ്ച് മില്ലുകൾ. ഇവയുൾപ്പെടെ 14 മില്ലുകൾ കോയമ്പത്തൂരിലെ സതേൺ റീജിയണൽ ഓഫീസിൻ്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.
ലോക്ക് ഡൗണിന് മുൻപ് 100 ശതമാനം പ്രവർത്തനക്ഷമമായിരുന്നു മില്ലുകൾ. മികച്ച ഗുണമേന്മയുള്ള ഐ.എസ്.ഒ സർട്ടിഫൈഡ് നൂലുകളാണ് ഉൽപാദിപ്പിച്ചിരുന്നത്. എന്നാൽ 25 കോടി രൂപയോളം വിലവരുന്ന നൂലുകൾ മില്ലുകളിൽ ഇപ്പോൾ കെട്ടിക്കിടക്കുകയാണ്.
കേന്ദ്ര ഭരണ പ്രദേശമായ മാഹിയിലെ സ്ഥിതിയും മറിച്ചല്ല. ജീവനക്കാരുടെ 50% ആനുകൂല്യങ്ങളും നിർത്തലാക്കി. 2,233 കോടി രൂപയാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നും എൻ.ടി.സിയ്ക്ക് ലഭിക്കാനുള്ളത്. ഈ തുക ലഭിച്ചാൽ മില്ലുകളുടെ പ്രവർത്തനം സുഗമമാക്കാനാകും.