കേരളം

kerala

ETV Bharat / state

ആറിടത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിൽ

13.76 ശതമാനമാണ് തിരുവനന്തപുരം നഗരസഭയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

test positivity rate in panchayats in thiruvananthapuram  test positivity rate  thiruvananthapuram  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  തിരുവനന്തപുരം ജില്ല  ഡി വിഭാഗം  ട്രിപ്പിൾ ലോക്ക്ഡൗൺ  തിരുവനന്തപുരം നഗരസഭ
തിരുവനന്തപുരം ജില്ലയിൽ ആറ് പഞ്ചായത്തുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിൽ

By

Published : Jun 16, 2021, 8:27 PM IST

തിരുവനന്തപുരം: ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലുള്ളത് ആറ് പഞ്ചായത്തുകളിൽ. കഠിനംകുളം ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും ഉയർന്ന ടിപിആർ. 36.90 ശതമാനമാണ് ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പോത്തൻകോട്, പനവൂർ, മണമ്പൂർ, അതിയന്നൂർ, കാരോട് എന്നി പഞ്ചായത്തുകളാണ് ജില്ലയിൽ 30ന് മുകളിൽ ടിപിആർ ഉള്ള മറ്റ് പഞ്ചായത്തുകൾ.

ഡി വിഭാഗത്തിൽപ്പെട്ട ഈ പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തും. അവശ്യ സേവനങ്ങൾ മാത്രമേ ഈ മേഖലകളിൽ അനുവദിക്കൂ.

കുറ്റിച്ചൽ പഞ്ചായത്തിലാണ് ജില്ലയിൽ ഏറ്റവും കുറവ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 3.22 ശതമാനമാണ് ഇവിടെ ടിപിആർ. ഇത്തരത്തിൽ എട്ട് ശതമാനത്തിൽ താഴെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള മൂന്ന് പഞ്ചായത്തുകളാണ് ജില്ലയിൽ നിലവിൽ ഉള്ളത്. നന്നിയോട് ,നഗരൂർ എന്നിവയാണ് മറ്റ് പഞ്ചയത്തുകൾ. എ വിഭാഗത്തിലുൾപ്പെട്ട ഈ പഞ്ചായത്തുകളിൽ കൂടുതൽ ഇളവുകൾ ലഭിക്കും. എല്ലാ കടകൾക്കും രാവിലെ 7 മണി മുതൽ രാത്രി 7 വരെ പ്രവർത്തിക്കാം. സ്വകാര്യ സ്ഥാപനങ്ങൾക്കും പകുതി ജീവനക്കാരെ വച്ച് പ്രവർത്തിക്കാം. പൊതുഗതാഗതത്തിനും അനുമതി ഉണ്ടാകും.

Also Read: കേരളത്തിൽ 13,270 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

എട്ട് മുതൽ 20 ശതമാനം വരെ ടിപിആർ ഉള്ള 31 തദ്ദേശ സ്ഥാപനങ്ങളും, 20 നും 30 ഇടയിൽ ടിപിആർ ഉള്ള 38 തദ്ദേശ സ്ഥാപനങ്ങളുമാണ് ജില്ലയിൽ ഉള്ളത്. 13.76 ശതമാനമാണ് തിരുവനന്തപുരം നഗരസഭയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ABOUT THE AUTHOR

...view details