തിരുവനന്തപുരം:ആരാധനലായങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകിയതോടെ സംസ്ഥാനത്തെ ക്ഷേത്രങ്ങൾ ഭക്തരെ സ്വീകരിക്കാൻ ഒരുങ്ങുന്നു. തുറക്കുന്നതിനു മുന്നോടിയായി തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള അമ്പലങ്ങളിൽ ശുചീകരണം ആരംഭിച്ചു. ഇന്നും നാളെയുമായി ശുചീകരണം പൂർത്തിയാക്കി തിങ്കളാഴ്ച മുതൽ ഭക്തർക്ക് പ്രവേശനം നൽകാനാണ് ദേവസ്വം ബോർഡ് തീരുമാനം.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള അമ്പലങ്ങളിൽ ശുചീകരണം ആരംഭിച്ചു - temples
ക്ഷേത്രങ്ങളുടെ ശൂചികരണത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം ദേവസ്വം ബോർഡ് ആസ്ഥാനത്തെ ക്ഷേത്രം വൃത്തിയാക്കി പ്രസിഡന്‍റ് എൻ വാസു നിർവ്വഹിച്ചു
തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള അമ്പലങ്ങളിൽ ശുചീകരണം ആരംഭിച്ചു
ക്ഷേത്രങ്ങളുടെ ശൂചികരണത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം ദേവസ്വം ബോർഡ് ആസ്ഥാനത്തെ ക്ഷേത്രം വൃത്തിയാക്കി പ്രസിഡന്‍റ് എൻ വാസു നിർവ്വഹിച്ചു. സർക്കാർ നിർദേശങ്ങൾ അനുസരിച്ച് മാത്രമായിരിക്കും ക്ഷേത്രങ്ങളിൽ പ്രവേശനമെന്ന് എൻ. വാസു പറഞ്ഞു. ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ശുചീകരണ നടപടികൾ തുടരുകയാണ്. മൂന്ന് മാസം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കുന്നത്.