തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം ചൂട് ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. രണ്ട് ഡിഗ്രി മുതൽ നാല് ഡിഗ്രി വരെ താപനില ഉയരാനാണ് സാധ്യത. ആലപ്പുഴ,കണ്ണൂർ, കാസർകോട്, കോട്ടയം ജില്ലകളിലാണ് നാളെ ഉയർന്ന താപനില രേഖപ്പെടുത്തുക. തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള വരണ്ട ചൂട് കാറ്റ് കേരളത്തിലേക്ക് എത്തുന്നതും കടൽ കാറ്റിന്‍റെ സ്വാധീനം കുറഞ്ഞതുമാണ് ചൂട് കൂടുന്നതിന്‍റെ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്ത് രണ്ട് ദിവസം ചൂട് ഉയര്‍ന്നതാകും; നാല് ജില്ലകൾക്ക് ജാഗ്രതാ നിര്‍ദേശം - kerala temperature
തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള വരണ്ട ചൂട് കാറ്റ് കേരളത്തിലേക്ക് എത്തുന്നതും കടൽ കാറ്റിന്‍റെ സ്വാധീനം കുറഞ്ഞതുമാണ് ചൂട് കൂടുന്നതിന്‍റെ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഈ മാസം അവസാനത്തോടെ വേനൽമഴ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇത്തവണത്തെ വേനൽക്കാലം കടുത്തതാകുമെന്ന സൂചന തന്നെയാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകുന്നത്. സംസ്ഥാനത്തെ ചൂട് വർധിക്കുന്നതിന് പശ്ചാത്തലത്തിൽ ദുരന്തനിവാരണ അതോറിറ്റിയും പൊതുജനങ്ങൾക്കായി പ്രത്യേക മുൻകരുതൽ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സൂര്യതാപം, സൂര്യഘാതം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ പ്രതിരോധിക്കാൻ വേണ്ടിയുള്ളതാണ് നിർദേശങ്ങൾ. ജനങ്ങൾ ധാരാളമായി വെള്ളം കുടിക്കുകയും എപ്പോഴും വെള്ളം കരുതുകയും ചെയ്യുക. മദ്യം പോലുള്ള പാനീയങ്ങൾ പകൽസമയത്ത് ഒഴിവാക്കുക. ലൈറ്റ് കളർ പരുത്തി വസ്ത്രങ്ങൾ ധരിക്കുക. പ്രായമായവർ ഗർഭിണികൾ കുട്ടികൾ മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണിമുതൽ മൂന്ന് മണിവരെ പുറത്തിറങ്ങാതിരിക്കുക. എപ്പോഴും കുടയോ തൊപ്പിയോ കരുതുക. നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് പകൽ സമയങ്ങളിൽ ആവശ്യമായ വെള്ളവും വിശ്രമവും ഉറപ്പാക്കുക. ചൂട് മൂലമുള്ള തളർച്ചയോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ പെട്ടെന്ന് തന്നെ പ്രാഥമിക ശുശ്രൂഷ തേടുക തുടങ്ങിയ നിർദേശങ്ങളാണ് ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ചിരിക്കുന്നത്.