കേരളം

kerala

ETV Bharat / state

കേരളത്തിൽ താപനില ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം - weather

ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ താപനില സാധാരണ താപനിലയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം ജില്ലകളിൽ താപനില സാധാരണ താപനിലയെക്കാൾ 2 മുതൽ 3ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  ഉഷ്ണ തരംഗം  Temperature forecast for Kerala  weather  thiruvanthapuram
കേരളത്തിൽ താപനില ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

By

Published : Mar 18, 2020, 2:25 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് താപനില ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കോഴിക്കോട് ജില്ലയിൽ ഉഷ്ണ തരംഗ മുന്നറിയപ്പ് പുറപ്പെടുവിച്ചു. ആറ് ജില്ലകളിൽ ഇന്ന് താപനില ഉയരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ താപനില സാധാരണ താപനിലയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം ജില്ലകളിൽ താപനില സാധാരണ താപനിലയെക്കാൾ 2 മുതൽ 3ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.സംസ്ഥാനത്ത് ചൂട് വർധിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി മുൻകരുതൽ നിർദേശം നൽകിയിട്ടുണ്ട്.

ABOUT THE AUTHOR

...view details