കേരളം

kerala

ETV Bharat / state

മുഖ്യമന്ത്രി വിളിച്ചു ചേർത്ത എം.പിമാരുടെ യോഗം ഇന്ന് - അതിവേഗ റെയില്‍പാത

പാർലമെന്‍റ് വർഷകാല സമ്മേളനത്തിൽ കേന്ദ്ര സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍ എന്തെല്ലാം കൊണ്ടുവരണമെന്നത് ചർച്ച ചെയ്യാനാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.

MONSOON SESSION OF PARLIAMENT  PARLIAMENT news  CM HEADED MP'S MEETING HELD TODAY  CM HEADED MP'S MEETING news  മുഖ്യമന്ത്രി വിളിച്ചു ചേർത്ത എം.പിമാരുടെ യോഗം ഇന്ന്  പാർലമെന്‍റ് വർഷകാല സമ്മേളനം  പാർലമെന്‍റ് വർഷകാല സമ്മേളനം വാർത്ത  അതിവേഗ റെയില്‍പാത  പാര്‍ലമെന്‍റിൽ സ്വീകരിക്കേണ്ട തീരുമാനങ്ങൾ
മുഖ്യമന്ത്രി വിളിച്ചു ചേർത്ത എം.പിമാരുടെ യോഗം ഇന്ന്

By

Published : Jul 5, 2021, 9:13 AM IST

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാനത്തെ എം.പിമാരുടെ യോഗം ഇന്ന് ചേരും. പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായാണ് മുഖ്യമന്ത്രി എംപിമാരുടെ യോഗം വിളിച്ചത്. സംസ്ഥാനത്തിന്‍റെ വികസനത്തിന് സഹായകമാകുന്ന എന്തെല്ലാം നടപടികള്‍ പാര്‍ലമെന്‍റിൽ സ്വീകരിക്കണമെന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും.

അതിവേഗ റെയില്‍പാത ഉള്‍പ്പെടെയുള്ള സ്വപ്‌ന പദ്ധതികള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായുള്ള നടപടികളും യോഗം ചര്‍ച്ച ചെയ്യും. ഈ മാസം 19നാണ് പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം തുടങ്ങുന്നത്.

ALSO READ:വ്യവസായ സ്ഥാപനങ്ങളിലെ പരിശോധന ; മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

ABOUT THE AUTHOR

...view details