തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ ബോധവത്കരണ പരിപാടിയായ സിസ്റ്റമാറ്റിക്ക് വോട്ടേഴ്സ് എജ്യുക്കേഷൻ ആന്റ് ഇലക്ട്രൽ പാർട്ടിസിപ്പേഷന്‍ (സ്വീപ്) ജില്ലയിൽ തുടക്കമായി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കറാം മീണ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരത്ത് സ്വീപ് പരിപാടിക്ക് തുടക്കം
ഭയമില്ലാതെ പ്രലോഭനത്തിന് വഴിപ്പെടാതെ എല്ലാവരും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് ഉദ്ഘാടന ചടങ്ങിൽ ടിക്കറാം മീണ പറഞ്ഞു.
തിരുവനന്തപുരത്ത് സ്വീപ് പരിപാടിക്ക് തുടക്കം
സ്വീപ് ബ്രാൻഡ് അംബാസിഡർ സ്റ്റിഫാനി ബ്രാറിന് നൽകിക്കൊണ്ട് സ്വീപ് ലോഗോയുടെ പ്രകാശനം നിർവഹിച്ചു. ഭയമില്ലാതെ പ്രലോഭനത്തിന് വഴിപ്പെടാതെ എല്ലാവരും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് ടിക്കറാം മീണ പറഞ്ഞു. ജില്ലാ കലക്ടർ നവജ്യോത് ഖോസ, സിറ്റി പൊലീസ് കമ്മിഷണർ ബലറാം കുമാർ ഉപാധ്യായ തുടങ്ങിയവർ പങ്കെടുത്തു.